Top

RELATED NEWS

Kerala-congress-split-asianet-news-archive-videos
03 Mar

കേരളകോണ്‍ഗ്രസ് അന്ന് പിളര്‍ന്നപ്പോള്‍ ഇങ്ങനെയായിരുന്നു!

Asianet News 2 years ago ബിജു ഉണ്ണിത്താന്‍

വളരും തോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന ഏക പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് എമ്മില്‍ വീണ്ടും പൊട്ടിത്തെറി. പാലാ മാണിക്യം കെ.എം.മാണി സ്വന്തം മകന്റെ പട്ടാഭിഷേകത്തിന് പാര്‍ട്ടിയില്‍ കളമൊരുക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം പാര്‍ട്ടി വിട്ട് ഇടതുപക്ഷത്ത് ചേക്കേറാന്‍ ഒരുങ്ങുന്നത്. ഇലക്ഷനടുത്തതോടെ സീറ്റു തരപ്പെടുത്താനാണ് ഇക്കൂട്ടരുടെ ചാട്ടമെന്ന് മറുപക്ഷം. കേരള കോണ്‍ഗ്രസ് ഏകീകരണം എന്ന മുദ്രാവാക്യം മുഴക്കി എല്‍ഡിഎഫില്‍ നിന്ന് ഇറങ്ങിപ്പോന്ന പി.ജെ. ജോസഫ് പക്ഷത്തെ ചിലരാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇക്കുറി ചാടാനൊരുങ്ങി നില്‍ക്കുന്നത്. കോട്ടയം ഇടുക്കി ജില്ലകളിലെ ക്രിസ്തീയ വോട്ടുകള്‍ സമാഹരിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായി വിമതരെ പ്രോത്സാഹിപ്പിക്കുന്ന നയവുമായി ഇടതുപക്ഷവും രംഗത്തുണ്ട്.

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!