Top
img

മദ്യം ന: പേയം അഥവാ മദ്യം കുടിക്കരുത്!

'മദ്യപാനം ആരോഗ്യത്തിന് ഹാനികരം'. ഈ വാചകം ഓരോ മദ്യക്കുപ്പിയിലും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഏതെങ്കിലുമൊരു കുടിയന്‍ ഈ വാചകം കാര്യഗൗരവത്തോടെ വായിക്കാനിടയില്ല. വായിച്ചാല്‍ തന്നെ ആ നേരത്ത് മുഖത്ത് വിരിയുന്നത് പരിഹാസ ഭാവവുമായിരിക്കും. ഏത് അര്‍ഥത്തിലും മദ്യ വില്‍പ്പനയും മദ്യപാനവും പ്രോത്സാഹിപ്പിക്കണെമെന്ന് ആരും പറയില്ല. പക്ഷേ അത് സര്‍ക്കാര്‍ തന്നെ വിറ്റ് ഖജനാവ് സമ്പന്നമാക്കാന്‍ ശ്രമിക്കുമ്പോള്‍ ചില മര്യാദകള്‍ പാലിക്കേണ്ടതുണ്ട്; മദ്യപാനികളോടാണെങ്കിലും ലൈംഗികത്തൊഴിലാളികളോട് ആണെങ്കിലും മറ്റ് ഏത് കൊലക്കൊമ്പനോടാണെങ്കിലും.

img

സീസറിനും വേണം നേരുംനെറിയും

സി അനൂപ് എഴുതുന്നു: പി ജെ ജോസഫ് ഉള്‍പ്പെടെ അടുത്തറിയുന്ന ആരും സംശുദ്ധ രാഷ്ടീയത്തിന്റെ നല്ല മാതൃക എന്നൊന്നും മാണിയെക്കുറിച്ച് പറയില്ല. സ്വന്തം രാഷ്ട്രീയ ജീവിതം കൊണ്ട് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിക്കളയാം എന്നൊക്കെയുള്ള കാല്‍പനിക വ്യാമോഹങ്ങളൊന്നും മാണിക്ക് ഒരു കാലത്തും ഉണ്ടായിരുന്നില്ല. മകന്‍ ജോസ് കെ മാണിക്ക് സാമാന്യം നല്ല സ്ഥാനമാനം നേടിക്കൊടുക്കുക. കുടുംബക്കാര്‍ക്ക് അഞ്ചു തലമുറ കഴിഞ്ഞാലും അരിക്കു മുട്ടുണ്ടാകാത്തവിധം വിഭവസമാഹാരണം നടത്തുക ഇതിനൊക്കെയപ്പുറം എന്ത് രാഷ്!ടീയം എന്നാവും മാണി വല്ലപ്പോഴുമൊക്കെ നിലക്കണ്ണാടിക്കു മുന്നില്‍ നിന്ന് പറയുന്നുണ്ടാവുക.

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!