Top
img

കേരളകോണ്‍ഗ്രസ് അന്ന് പിളര്‍ന്നപ്പോള്‍ ഇങ്ങനെയായിരുന്നു!

വളരും തോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന ഏക പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് എമ്മില്‍ വീണ്ടും പൊട്ടിത്തെറി. പാലാ മാണിക്യം കെ.എം.മാണി സ്വന്തം മകന്റെ പട്ടാഭിഷേകത്തിന് പാര്‍ട്ടിയില്‍ കളമൊരുക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം പാര്‍ട്ടി വിട്ട് ഇടതുപക്ഷത്ത് ചേക്കേറാന്‍ ഒരുങ്ങുന്നത്. ഇലക്ഷനടുത്തതോടെ സീറ്റു തരപ്പെടുത്താനാണ് ഇക്കൂട്ടരുടെ ചാട്ടമെന്ന് മറുപക്ഷം. കേരള കോണ്‍ഗ്രസ് ഏകീകരണം എന്ന മുദ്രാവാക്യം മുഴക്കി എല്‍ഡിഎഫില്‍ നിന്ന് ഇറങ്ങിപ്പോന്ന പി.ജെ. ജോസഫ് പക്ഷത്തെ ചിലരാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇക്കുറി ചാടാനൊരുങ്ങി നില്‍ക്കുന്നത്. കോട്ടയം ഇടുക്കി ജില്ലകളിലെ ക്രിസ്തീയ വോട്ടുകള്‍ സമാഹരിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായി വിമതരെ പ്രോത്സാഹിപ്പിക്കുന്ന നയവുമായി ഇടതുപക്ഷവും രംഗത്തുണ്ട്.

img

വോട്ട്‌ചെയ്ത ശേഷം ബാലറ്റ് ഉയര്‍ത്തിക്കാട്ടിയ സംഭവം; അതിനു നായനാര്‍ പറഞ്ഞ മറുപടിയും

ജനാധിപത്യത്തില്‍ വോട്ടര്‍മാര്‍ രാജാവാണെന്നാണ് വെയ്പ്പ്. വോട്ടവകാശം വിനിയോഗിച്ച് തന്നെ ഭരിക്കുന്നതാരാകണം എന്ന് സ്വയം തീരുമാനിക്കുന്ന പ്രക്രിയ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സ്വന്തം തലവിധി സ്വയം തീരുമാനിക്കാനുള്ള അവസരം. ഈ തലവിധി രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തില്‍ പോകുമ്പോഴും ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ അപ്പാടെ അനുസരിക്കേണ്ട ബാധ്യത ഒരു വോട്ടര്‍ക്കുണ്ട്. അതില്‍ പ്രധാനമാണ് ബാലറ്റിന്റെ രഹസ്യാത്മകത സൂക്ഷിക്കുക എന്നത്. 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 128 ഇത് അനുശാസിക്കുന്നു.

img

മാവോയിസ്റ്റ് നൂലുണ്ടയും തോക്കും പിന്നെ പാലക്കാട് കലക്ടറും

മാവോയിസ്റ്റുകള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പാലക്കാട് ആണ് വീണ്ടും മാവോയിസ്റ്റു ആക്രമണം നടന്നത്. അട്ടപ്പാടിക്കടുത്ത് പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പ് നടന്നതായാണ് ജില്ലാ ഭരണകൂടവും പൊലീസും വ്യക്തമാക്കുന്നത്. പാലക്കാട്ട് നടന്ന ഈ സംഭവം ഓര്‍മ്മയിലെത്തിക്കുന്നത് 19 വര്‍ഷം മുമ്പ് പാലക്കാട്ട് നടന്ന മറ്റൊരു മാവോയിസ്റ്റ് ഇടപെടലാണ്. മാവോയിസ്റ്റ് എന്ന പേരില്‍ ആയിരുന്നില്ല അന്ന് അത് അറിയപ്പെട്ടിരുന്നതെങ്കിലും മാവോയിസ്റ്റ് ആദര്‍ശങ്ങളാല്‍ പ്രചോദിതമായിരുന്നു ഇടപെടല്‍ നടത്തിയ ആ സംഘം.

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!