• ബജറ്റ് 2016: യുവതലമുറയ്ക്ക് ബജറ്റ് നല്‍കുന്നത്

  ബജറ്റ് 2016: യുവതലമുറയ്ക്ക് ബജറ്റ് നല്‍കുന്നത്

  സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കും നൈപുണ്യവികസനത്തിനും ഊന്നല്‍ നല്‍കുന്നതാണ് ഇത്തവണത്തെ കേന്ദ്രബജറ്റ്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സ്റ്റാന്‍ഡപ്പ് ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ എന്നിവയുള്‍പ്പടെയുളള പദ്ധതികള്‍ക്കായി 5830 കോടി രൂപയാണ് ബജറ്റിലെ നീക്കിയിരിപ്പ്. പുതുതായി ജോലിക്കു ചേരുന്നവര്‍ക്ക് കമ്പനി ഉടമകള്‍ നല്‍കേണ്ട പി എഫ് വിഹിതം കേന്ദ്ര സര്‍ക്കാര്‍ വഹിയ്ക്കുമെന്നതുള്‍പ്പടെയുളള വാഗ്ദാനങ്ങളാണ് ജെയ്റ്റ്‌ലി മുന്നോട്ടുവെയ്ക്കുന്നത്.
 • ബജറ്റ് 2016: നികുതി നിര്‍ദേശങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

  ബജറ്റ് 2016: നികുതി നിര്‍ദേശങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

  കേന്ദ്ര ബജറ്റില്‍ ആദായ നികുതി പരിധി ഉയര്‍ത്തിയില്ല. അതേസമയം അഞ്ച് ലക്ഷം രൂപക്ക് താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പ്രതിവര്‍ഷം മൂവായിരം രൂപയുടെ കൂടി നികുതി ഇളവ് നല്‍കും. സ്വര്‍ണ്ണ, വജ്രാഭരണങ്ങള്‍ക്കും, ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്കും, കാറുകള്‍ക്കും വില കൂടും. ചെരുപ്പുകള്‍ക്കും, മൊബൈല്‍ ഫോണുകള്‍ക്കും, പേപ്പറിനും വില കുറയും. ജീവനക്കാരുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്നും ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
 • പൊതു ബജറ്റ് 2016; എന്‍ഡിഎ കുപ്പിയിലെ യുപിഎ വീഞ്ഞ്

  പൊതു ബജറ്റ് 2016; എന്‍ഡിഎ കുപ്പിയിലെ യുപിഎ വീഞ്ഞ്

  എന്‍ഡിഎ, യുപിഎ സര്‍ക്കാരുകളുടെ സാമ്പത്തിക ആശയങ്ങളിലും നയ രൂപീകരണങ്ങളിലുമുള്ള സാമ്യത വ്യക്തമാക്കി വീണ്ടുമൊരു പൊതു ബജറ്റുകൂടി പാര്‍ലമെന്റില്‍. തെരഞ്ഞെടുപ്പു സമയത്തെ വാചകക്കസര്‍ത്തുകളെല്ലാം മാറ്റി, ഏറക്കുറെ സമാനമായ സാമ്പത്തികശാത്രമാണ് ഇരു മുന്നണികളും പിന്തുടരുന്നതെന്ന് ബജറ്റ് അവലോകനം ചെയ്യുന്ന ആര്‍ക്കും വ്യക്തം.
 • പൊതു ബജറ്റ് 2016 - ഒറ്റനോട്ടത്തില്‍

  പൊതു ബജറ്റ് 2016 - ഒറ്റനോട്ടത്തില്‍

  കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നു പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റ് ഒറ്റനോട്ടത്തില്‍
 • റബ്ബര്‍ കര്‍ഷകരെ പരിഗണിക്കാതെ കേന്ദ്ര ബജറ്റ്

  റബ്ബര്‍ കര്‍ഷകരെ പരിഗണിക്കാതെ കേന്ദ്ര ബജറ്റ്

  തെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷമായിട്ടും കേന്ദ്ര ബജറ്റില്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ പ്രഖ്യാപനങ്ങളില്ലാത്തത് വിദഗ്ധരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇറക്കുമതി തീരുവ കൂട്ടുക, സംഭരണത്തിനുള്ള നടപടികള്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങളും കേന്ദ്രം പരിഗണിച്ചില്ല. കേരള കോണ്‍ഗ്രസ് രാഷ്‌ട്രീയ നേട്ടം കൊയ്യുന്നത് തടയാനാണ് ഈ നീക്കമെന്ന് കരുതുന്നവരും കുറവല്ല.
 • അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തില്‍ രാഹുല്‍ഗാന്ധിയെപ്പറ്റി പറഞ്ഞതെന്തിനെന്നറിയേണ്ടേ?

  അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തില്‍ രാഹുല്‍ഗാന്ധിയെപ്പറ്റി പറഞ്ഞതെന്തിനെന്നറിയേണ്ടേ?

  കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി 2016-17 വര്‍ഷത്തേക്കുള്ള പൊതുബജറ്റ് അവതരിപ്പിച്ചു. അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തില്‍ രാഹുല്‍ഗാന്ധിയെയും ഓര്‍ത്തു. ഇത് പ്രതിപക്ഷനിരയില്‍വരെ പുഞ്ചിരിപരത്താന്‍ കാരണമായി.
 • റബ്ബര്‍ ബോര്‍ഡിന് 132.75 കോടി രൂപ

  റബ്ബര്‍ ബോര്‍ഡിന് 132.75 കോടി രൂപ

  കേന്ദ്രബജറ്റില്‍ റബ്ബര്‍ ബോര്‍ഡിന് 132.75 കോടി രൂപ വകയിരുത്തി. കൊച്ചി മെട്രോയ്‌ക്ക് 450 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
 • കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍; ആദായ നികുതി പരിധിയില്‍ മാറ്റമില്ല

  കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍; ആദായ നികുതി പരിധിയില്‍ മാറ്റമില്ല

  ദില്ലി: എല്ലാ സേവനങ്ങള്‍ക്കും അരശതമാനം കൃഷി വികസന സെസ് ഏര്‍പ്പെടുത്തിക്കൊണ്ട് 2016-17 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റ് ധനമന്ത്രി അരുണ് ജെയ്റ്റ്‍ലി ലോക്‌സഭയില്‍ അവതരിപ്പിച്ചു. ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല. ഗ്രാമീണ വികസനത്തിനും കൃഷിക്കും നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ട്. സബ്സിഡി ആധാര്‍ വഴി അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം നല്‍കാന്‍ നിയമം കൊണ്ടുവരും. അഞ്ച് ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പാചകവാതക സിലിണ്ടര്‍ നല്‍കാന്‍ 2000 കോടി രൂപ നീക്കിവെച്ചു. കള്ളപ്പണം വെളിപ്പെടുത്താന്‍ ജൂണ്‍ ഒന്നുമുതല്‍ നാല് മാസത്തെ സമയം നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
 • കേന്ദ്രബജറ്റ് 2016: കാര്‍ വാങ്ങാനൊരുങ്ങുന്നവരോട് അരുണ്‍ ജെയ്റ്റ്‌ലി ചെയ്തതെന്തന്നറിയേണ്ടേ?

  കേന്ദ്രബജറ്റ് 2016: കാര്‍ വാങ്ങാനൊരുങ്ങുന്നവരോട് അരുണ്‍ ജെയ്റ്റ്‌ലി ചെയ്തതെന്തന്നറിയേണ്ടേ?

  പുതിയ കാര്‍ വാങ്ങാനൊരുങ്ങുന്നുണ്ടായിരുന്നോ?. എന്നാല്‍ ഈ ബജറ്റ് നിങ്ങളെ അല്‍പ്പം നിരാശപ്പെടുത്തും. ആഢംബരവാഹനങ്ങള്‍ വാങ്ങാനൊരുങ്ങുന്നവര്‍ക്കായിരിക്കും ഈ ബജറ്റ് ഏറ്റവും
 • കേരളത്തിന് കടുത്ത അവഗണന

  കേരളത്തിന് കടുത്ത അവഗണന

  സംസ്ഥാനം ആവശ്യപ്പെട്ടതൊന്നും പ്രഖ്യാപിക്കാതെ അരുണ്‍ ജയ്റ്റിലിയുടെ കേന്ദ്ര ബജറ്റ്. റബര്‍ വിലയിടിവ് തടയാന്‍ 1000 കോടിയുടെ പാക്കേജ്, റബര്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ 40 ശതമാനമായി ഉയര്‍ത്തുക തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങള്‍ക്കൊന്നും ബജറ്റ് പ്രസംഗം പരിഗണിച്ചില്ല.
 • ബജറ്റില്‍ വില കൂടുന്നവ

  ബജറ്റില്‍ വില കൂടുന്നവ

  കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി അവതരിപ്പിച്ച ബജറ്റില്‍ കൂടുതല്‍ നികുതി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു. ഇതിന്റെ ഭാഗമായി സ്വര്‍ണം, ആഡംബര കാറുകള്‍, സിഗരറ്റ് എന്നിവയ്‌ക്ക് വില കൂടും. വെള്ളി ഒഴികെയുള്ള ആഭരണങ്ങള്‍ക്ക് എക്‌സൈസ് നികുതി കൂട്ടിയതോടെയാണ് സ്വര്‍ണത്തിന് വില കൂടുമെന്ന് ഉറപ്പായി.
 • അഞ്ചു ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്‍ ഇളവ്

  അഞ്ചു ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്‍ ഇളവ്

  ചെറുകിട ആദായ നികുതിദായകര്‍ക്ക് ബജറ്റില്‍ ഇളവ് പ്രഖ്യാപിച്ചു. അഞ്ചു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് നികുതി ഇളവ് പ്രഖ്യാപിച്ചത്. 5 ലക്ഷത്തിന് താഴെ വരുമാനമുള്ളവരുടെ ആദായ നികുതി റിബേറ്റ് 5000 രൂപയാക്കി. ഇത് നേരത്തെ രണ്ടായിരം ആയിരുന്നു. സ്വന്തമായി വീടില്ലാത്തവര്‍ക്കും എച്ച് ആര്‍ എ ലഭിക്കാത്തവര്‍ക്കുമുള്ള ഇളവ് 24,000
 • ആരോഗ്യപരിരക്ഷയ്‌ക്ക് പുതിയ പദ്ധതി; എല്ലാ കുടുംബങ്ങള്‍ക്കും ആരോഗ്യ പരിരക്ഷ

  ആരോഗ്യപരിരക്ഷയ്‌ക്ക് പുതിയ പദ്ധതി; എല്ലാ കുടുംബങ്ങള്‍ക്കും ആരോഗ്യ പരിരക്ഷ

  കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ ആരോഗ്യ പരിരക്ഷയ്‌ക്ക് പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചു. എല്ലാ കുടുംബങ്ങള്‍ക്കും 1 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നല്‍കുമെന്ന പ്രഖ്യാപനമാണ് ഇതില്‍ ശ്രദ്ധേയം. കൂടാതെ 60 വയസു കഴിഞ്ഞ പൌരന്‍മാര്‍ക്ക് ആരോഗ്യ പരിരക്ഷ ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവുമുണ്ട്.
 • ബജറ്റില്‍ കാര്‍ഷിക മേഖലയ്‌ക്ക് പ്രാമുഖ്യം

  ബജറ്റില്‍ കാര്‍ഷിക മേഖലയ്‌ക്ക് പ്രാമുഖ്യം

  കേന്ദ്ര ബജറ്റില്‍ കൃഷി ഉള്‍പ്പടെ ഒമ്പത് മേഖലകള്‍ക്ക് പ്രത്യേക പരിഗണന. കാര്‍ഷിക മേഖലയ്‍ക്ക് 35,984 കോടി രൂപയാണ് ബജറ്റില്‍ വകയിരിത്തിയിരിക്കുന്നത്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇ-പ്ലാറ്റ്ഫോം സംവിധാനം കൊണ്ടുവരും. കര്‍ഷകര്‍ക്ക് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം.
 • രാജ്യം വളര്‍ച്ചയുടെ പാതയിലെന്ന് ധനമന്ത്രി

  രാജ്യം വളര്‍ച്ചയുടെ പാതയിലെന്ന് ധനമന്ത്രി

  രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി. 2016-17 വര്‍ഷത്തേക്കുള്ള പൊതുബജറ്റ് അവതരണത്തിന്റെ ആമുഖ പ്രസംഗമായാണ് അരുണ്‍ ജെയ്റ്റ്‌ലി ഇക്കാര്യം പറഞ്ഞത്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ജെയ്‌റ്റ്‌ലി ബജറ്റ് പ്രസംഗം തുടങ്ങിയത്.
 • പൊതുബജറ്റില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍..

  പൊതുബജറ്റില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍..

  തിരുവനന്തപുരം: പൊതുബജറ്റ് കേന്ദ്ര ധനമന്ത്രി അരുണ് ജയ്റ്റ്‌ലി ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. റബറിന്റെ വില തകര്‍ച്ച നേരിടാനുള്ള ഇടപെടലാണ് ബജറ്റില്‍ കേരളത്തിന്‍റെ ഏറ്റവും വലിയ പ്രതീക്ഷ.
 • നികുതി വരുമാനം കൂട്ടേണ്ടതുണ്ടെന്ന് ജയന്ത് സിന്‍ഹ

  നികുതി വരുമാനം കൂട്ടേണ്ടതുണ്ടെന്ന് ജയന്ത് സിന്‍ഹ

  കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി ഇന്ന് പൊതുബജറ്റ് ലോക്‌സഭയില്‍ അവതരിപ്പിക്കും. ആദായനികുതി പരിധി മൂന്ന് ലക്ഷമാക്കി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. എല്ലാ ജനവിഭാഗങ്ങളുടെയും ആവശ്യങ്ങള്‍ക്ക് പരിഗണന നല്‍കുന്ന ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി അവതരിപ്പിക്കുക എന്ന് കേന്ദ്രധനവകുപ്പ് സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. സാമ്പത്തികസ്ഥിരത കൈവരിയ്‌ക്കാന്‍ നികുതിവരുമാനം കൂട്ടേണ്ടതുണ്ടെന്നും ജയന്ത് സിന്‍ഹ പറഞ്ഞു.
 • പൊതുബജറ്റ്; ആകാംക്ഷയോടെ ബിസിനസ് സമൂഹം

  പൊതുബജറ്റ്; ആകാംക്ഷയോടെ ബിസിനസ് സമൂഹം

  പൊതുബജറ്റിനെ ഏറ്റവും ആകാംക്ഷയോടെയാണ് ബിസിനസ് സമൂഹവും ‍ഓഹരി വിപണി രംഗത്തുള്ളവരും കാണുന്നത്. തുടര്‍ച്ചയായ തകര്‍ച്ചയില്‍നിന്ന് വിപണിയെ കരകയറ്റാന്‍ സഹായിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 17 വരെയുള്ള ഒന്നരമാസക്കാലം കൊണ്ടുമാത്രം രാജ്യത്തെ പ്രമുഖ ഓഹരി സൂചികകളില്‍ പത്ത് ശതമാനം ഇടിവാണ് ഉണ്ടായത്.
 • പൊതുബജറ്റ് ഇന്ന്: ആദായനികുതി പരിധി കൂട്ടാന്‍ സാധ്യത

  പൊതുബജറ്റ് ഇന്ന്: ആദായനികുതി പരിധി കൂട്ടാന്‍ സാധ്യത

  2016- 17 വര്‍ഷത്തെ പൊതുബജറ്റ് കേന്ദ്ര ധനമന്ത്രി അരുണ് ജയ്റ്റ്‌ലി ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ആദായനികുതി പരിധി മൂന്ന് ലക്ഷമാക്കി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന.
 • വ്യാപാരക്കമ്മി കുറഞ്ഞു, വിദേശ നാണ്യ ശേഖരം 351.5 ബില്യണ്‍ ഡോളറായി: സാമ്പത്തിക സര്‍വെ

  വ്യാപാരക്കമ്മി കുറഞ്ഞു, വിദേശ നാണ്യ ശേഖരം 351.5 ബില്യണ്‍ ഡോളറായി: സാമ്പത്തിക സര്‍വെ

  നടപ്പു സാമ്പത്തികവര്‍ഷം ജനുവരി വരെ രാജ്യത്തിന്റെ വ്യാപാര കമ്മി 106.8 ബില്യണ്‍ ഡോളറായി കുറഞ്ഞുവെന്നു സാമ്പത്തിക സര്‍വെ. കയറ്റുമതിയിലെ മാന്ദ്യം കുറച്ചുനാള്‍കൂടി തുടരുമെന്നും, പിന്നീട് സ്ഥിതി മെച്ചപ്പെടുമെന്നും സര്‍വെ പറയുന്നു.
 • സബ്സിഡി സിലിണ്ടറുകള്‍ വെട്ടിക്കുറയ്ക്കണമെന്നു സാമ്പത്തിക സര്‍വെ

  സബ്സിഡി സിലിണ്ടറുകള്‍ വെട്ടിക്കുറയ്ക്കണമെന്നു സാമ്പത്തിക സര്‍വെ

  സബ്സിഡിയോടെ നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്നു സാമ്പത്തിക സര്‍വെയില്‍ പരാമര്‍ശം. വിപണിവിലയിലും താഴ്ന്ന വിലയ്ക്ക് നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണം ഇപ്പോഴുള്ള 12ല്‍നിന്ന് 10 ആക്കണമെന്നാണു നിര്‍ദേശം.
 • ആഭ്യന്തര വളര്‍ച്ച 7.5 ശതമാനമാകുമെന്നു സാമ്പത്തിക സര്‍വെ; അടുത്ത വര്‍ഷം 8% ലക്ഷ്യം

  ആഭ്യന്തര വളര്‍ച്ച 7.5 ശതമാനമാകുമെന്നു സാമ്പത്തിക സര്‍വെ; അടുത്ത വര്‍ഷം 8% ലക്ഷ്യം

  7.5 ശതമാനം ആഭ്യന്തര വളര്‍ച്ച പ്രതീക്ഷിക്കുന്ന സാമ്പത്തിക സര്‍വെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോക്‌സഭയില്‍ വെച്ചു. കമ്പനികളുടെ കടങ്ങളും ബാങ്കുകളുടെ കിട്ടാകടവുമാണു സാമ്പത്തിക രംഗം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെന്നു സാമ്പത്തിക സര്‍വെ പറയുന്നു. ശമ്പള കമ്മിഷന്‍ ശുപാര്‍ശ നടപ്പിലാക്കുന്നതിലൂടെ വാങ്ങല്‍ശേഷി കൂടും എന്നതുകൊണ്ടു സാമ്പത്തിക രംഗത്തിനു നേട്ടമായിരിക്കുമെന്നും സര്‍വെ വിലയിരുത്തുന്നു.
 • പ്രത്യേക നികുതി വരുന്നു; പുകവലിക്ക് ഇനി വലിയ വില നല്‍കേണ്ടിവരും

  പ്രത്യേക നികുതി വരുന്നു; പുകവലിക്ക് ഇനി വലിയ വില നല്‍കേണ്ടിവരും

  പുകവലിക്കാരും മദ്യപിക്കുന്നവരും ഇനി കൂടുതല്‍ പണം കയ്യില്‍ കരുതേണ്ടിവരും. പുകയില ഉത്പന്നങ്ങള്‍ക്കും മദ്യത്തിനും പ്രത്യേക നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സിന്‍ ടാക്സ് എന്നോ ഹെല്‍ത്ത് സെസ് എന്നോ പേരില്‍ വരുന്ന ഈ അധിക തുക അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഈടാക്കിത്തുടങ്ങും. കേന്ദ്ര ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണു സൂചന.
 • അഞ്ചു വര്‍ഷത്തിനകം രണ്ടു ലക്ഷം കോടി രൂപ പഞ്ചായത്തുകള്‍ക്കു നല്‍കും: രാഷ്ട്രപതി

  അഞ്ചു വര്‍ഷത്തിനകം രണ്ടു ലക്ഷം കോടി രൂപ പഞ്ചായത്തുകള്‍ക്കു നല്‍കും: രാഷ്ട്രപതി

  എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികസനമാണു കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യമെന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ആരംഭംകുറിച്ചു നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി.
 • പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തുടക്കമായി

  പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തുടക്കമായി

  രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തുടക്കമായി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സംഭവങ്ങളെക്കുറിച്ച് നാളെത്തന്നെ ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഇടതുപക്ഷത്തിന്റെ അഖിലേന്ത്യാ പ്രക്ഷോഭത്തിനും ഇന്നു തുടക്കമാകും.
 • മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നല്‍കും

  മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നല്‍കും

  രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ജനങ്ങള്‍ക്ക് ഒരു രൂപപോലും ചെലവുവരാതെ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയെക്കുറിച്ചു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശം നടത്തിയേക്കും.
 • ഹല്‍വ വിളമ്പി ബജറ്റ് രേഖകളുടെ അച്ചടി തുടങ്ങി

  ഹല്‍വ വിളമ്പി ബജറ്റ് രേഖകളുടെ അച്ചടി തുടങ്ങി

  മധുരം നുണഞ്ഞ് ബജറ്റ് രേഖകള്‍ പ്രസിലേക്ക്. പതിവു വിടാതെ വലിയ ചട്ടിയില്‍ തയാറാക്കിയ ഹല്‍വ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സഹപ്രവര്‍ത്തകര്‍ക്കു വിളമ്പി. കേന്ദ്ര ധനമന്ത്രാലയം സ്ഥിതിചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിലെ കാന്റീനിലായിരുന്നു ചടങ്ങ്. എല്ലാ വര്‍ഷവും ബജറ്റ് പ്രിന്റിങ് തുടങ്ങുന്നതിനു മുന്നോടിടായി ധനമന്ത്രാലയത്തില്‍ ഹല്‍വാ പാര്‍ട്ടി സംഘടിപ്പിക്കാറുണ്ട്.
 • ആദായനികുതി വരുമാന പരിധി മൂന്നുലക്ഷം രൂപ ആക്കിയേക്കും

  ആദായനികുതി വരുമാന പരിധി മൂന്നുലക്ഷം രൂപ ആക്കിയേക്കും

  ഇടത്തരക്കാര്‍ക്ക് ആശ്വാസമേകി, ആദായനികുതി നല്‍കുന്നതിനുള്ള വരുമാന പരിധി രണ്ടര ലക്ഷത്തില്‍നിന്ന് മൂന്നു ലക്ഷം ആക്കിയേക്കുമെന്ന് സൂചന. അടുത്ത ആഴ്‌ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്.
 • വലിയ ഇളവുകള്‍ പ്രതീക്ഷിച്ചു തേയില, കാപ്പി വ്യവസായം

  വലിയ ഇളവുകള്‍ പ്രതീക്ഷിച്ചു തേയില, കാപ്പി വ്യവസായം

  തേയില, കാപ്പി വ്യവസായത്തിനു വലിയ ആശ്വാസമാകുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് ഈ രംഗത്തുള്ളവരുടെ പ്രതീക്ഷ. തേയിലയുടേയും കാപ്പിയുടേയും പ്രോസസിങ് സാമഗ്രികള്‍ക്കുള്ള ഇറക്കുമതിച്ചുങ്കം കുറയ്ക്കുമെന്നാണു സൂചന. ആഭ്യന്തര ഉത്പാദനം വര്‍ധിപ്പക്കുന്നതിനും കയറ്റുമതി കൂടുന്നതിനും ഇതു സഹായകമാകും.
 • റബര്‍ കര്‍ഷകരെ സഹായിക്കുന്ന പ്രഖ്യാപനങ്ങള്‍ പൊതു ബജറ്റില്‍ ഉണ്ടാകില്ല

  റബര്‍ കര്‍ഷകരെ സഹായിക്കുന്ന പ്രഖ്യാപനങ്ങള്‍ പൊതു ബജറ്റില്‍ ഉണ്ടാകില്ല

  പ്രതിസന്ധി നേരിടുന്ന റബര്‍ കര്‍ഷകരെ സഹായിക്കാന്‍ വലിയ പ്രഖ്യാപനമൊന്നും ഇത്തവണത്ത പൊതുബജറ്റില്‍ ഉണ്ടാകില്ല. സ്വാഭാവിക റബറിന്റെ ഇറക്കുമതി തീരുവയില്‍ മാറ്റം വരുത്താനോ, വിലസ്ഥിരതാ നിധിക്കോ സാധ്യതയില്ല. റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
 • ജിഎസ്‌ടി നികുതി ഏകീകരണം; ചില നിത്യോപയോഗ സാധനങ്ങള്‍ക്കു വില കൂടും

  ജിഎസ്‌ടി നികുതി ഏകീകരണം; ചില നിത്യോപയോഗ സാധനങ്ങള്‍ക്കു വില കൂടും

  ചരക്കു സേവന നികുതി പാസാക്കുമ്പോഴുണ്ടാകുന്ന നികുതി ഏകീകരണം നടപ്പാക്കുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുമെന്നു റിപ്പോര്‍ട്ട്. ചില സാധനങ്ങള്‍ക്ക് എക്സൈസ് തീരുവയില്‍ ഇപ്പോള്‍ നല്‍കുന്ന ഇളവു നീക്കുന്നതിനാലാണിത്. ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന.
 • റബറിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തണമെന്നു കേരളം കേന്ദ്രത്തോട്

  റബറിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തണമെന്നു കേരളം കേന്ദ്രത്തോട്

  റബറിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തണമെന്നു കേന്ദ്രത്തോടു കേരളം ആവശ്യപ്പെട്ടു. നിലവിലുള്ള 25 ശതമാനം 40 ആയി ഉയര്‍ത്തണമെന്നാണ് ആവശ്യം.
 • ബജറ്റ് 2016: ആദായ നികുതി ഘടനയില്‍ ഇളവുണ്ടാകുമോ?

  ബജറ്റ് 2016: ആദായ നികുതി ഘടനയില്‍ ഇളവുണ്ടാകുമോ?

  29ന് അവതരിപ്പിക്കാനിരിക്കുന്ന പൊതുബജറ്റില്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ആദായ നികുതി സംബന്ധിച്ച എന്തു പ്രഖ്യാപനമുണ്ടാകുമെന്നതാണ്. ആദായ നികുതി പരിധി ഉയര്‍ത്തണമെന്നാണു മാസ ശമ്പളക്കാരുടെ പ്രധാന ആവശ്യം. നാണ്യപ്പെരുപ്പത്തിന് ആനുപാതികമായി ആദായ നികുതി പരിധി നിശ്ചയിക്കുന്ന സംവിധാനം കൊണ്ടുവരണമെന്നും ആവശ്യമുയരുന്നുണ്ട്.
 • ശമ്പളത്തിനും പെന്‍ഷനുമായി 1.1 ലക്ഷം കോടി വേണ്ടിവരുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

  ശമ്പളത്തിനും പെന്‍ഷനുമായി 1.1 ലക്ഷം കോടി വേണ്ടിവരുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

  കേന്ദ്ര സര്‍ക്കാര്‍ പുതുതായി നടപ്പാക്കാനിരിക്കുന്ന വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിക്കായും ഏഴാം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനുമായി 1.1 ലക്ഷം കോടി രൂപ ബജറ്റില്‍ നീക്കിവയ്ക്കേണ്ടിവരും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചതാണ് ഇക്കാര്യം.
 • പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം 23നു തുടങ്ങും; റെയില്‍ ബജറ്റ് 25ന്, പൊതു ബജറ്റ് 29ന്

  പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം 23നു തുടങ്ങും; റെയില്‍ ബജറ്റ് 25ന്, പൊതു ബജറ്റ് 29ന്

  പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 23നു തുടങ്ങും. രണ്ടു ഘട്ടങ്ങളിലായാകും ബജറ്റ് സമ്മേളനം. ആദ്യ ഘട്ടം 23 മുതല്‍ മാര്‍ച്ച് 16 വരെയും രണ്ടാം ഘട്ടം ഏപ്രില്‍ 25 മുതല്‍ മേയ് 13 വരെയും നടക്കും.
 • കാര്‍ഡ് സ്വൈപ്പ് ചെയ്തുള്ള പണമിടപാടിന് നികുതി ഇളവു വരുന്നു

  കാര്‍ഡ് സ്വൈപ്പ് ചെയ്തുള്ള പണമിടപാടിന് നികുതി ഇളവു വരുന്നു

  ഡിജിറ്റല്‍ പണമിടപാടുകള്‍ക്കു നികുതിയിളവു വരുന്നു. വരുന്ന ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിക്കുന്നതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ ആലോചന തുടങ്ങി. പെയ്മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാറിന് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 • വന്‍കിട സോളാര്‍ പദ്ധതി വരുന്നു; പ്രഖ്യാപനം ബജറ്റില്‍

  വന്‍കിട സോളാര്‍ പദ്ധതി വരുന്നു; പ്രഖ്യാപനം ബജറ്റില്‍

  സോളാര്‍ വൈദ്യുതി ഉപയോഗം പ്രോത്സാഹിപ്പക്കാനുള്ള വിപുലമായ പദ്ധതി ബജറ്റില്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. 3000 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള പ്ലാന്റുകള്‍ നിര്‍മിക്കുന്നതിനാണു ലക്ഷ്യം. ഇതു സംബന്ധിച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ വൈകാതെ ഇതു സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.
 • സാധാരണക്കാരനെ പ്രീതിപ്പെടുക്കാനുള്ള ബജറ്റ് ഒരുക്കാന്‍ മോദി

  സാധാരണക്കാരനെ പ്രീതിപ്പെടുക്കാനുള്ള ബജറ്റ് ഒരുക്കാന്‍ മോദി

  സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്കു വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന പരാതി ബജറ്റിലൂടെ മറികടക്കാന്‍ മോദി സര്‍ക്കാര്‍ ഒരുങ്ങുന്നു. ഗ്രാമീണ മേഖലയുടെ ഉന്നമനം ലക്ഷ്യംവച്ച് വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കും ഗ്രാമീണ യുവാക്കളുടെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കും അനുകൂലമാകുന്ന സുപ്രധാന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷ.
 • പൊതു ബജറ്റ് ഫെബ്രുവരി 29ന്; പ്രതീക്ഷയോടെ സാമ്പത്തികരംഗം

  പൊതു ബജറ്റ് ഫെബ്രുവരി 29ന്; പ്രതീക്ഷയോടെ സാമ്പത്തികരംഗം

  വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതു ബജറ്റ് 29നു പാര്‍ലമെന്റില്‍ അവതരിപ്പിക്കും. നികുതി ഇളവുകളടക്കം സാമ്പത്തിക രംഗത്തു വലിയ മാറ്റമുണ്ടാക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണു പ്രതീക്ഷ.
 • ബജറ്റിനു ശേഷം ബാങ്ക് പലിശ കുറയും?

  ബജറ്റിനു ശേഷം ബാങ്ക് പലിശ കുറയും?

  ഈ മാസം അവസാനം നടക്കുന്ന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കു ശേഷം അടിസ്ഥാന പലിശ നിരക്കില്‍ കുറവു വരുത്തുന്ന കാര്യം റിസര്‍വ് ബാങ്ക് ആലോചിക്കുന്നതായി സൂചന. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ സാമ്പത്തിക രംഗത്തെ എങ്ങനെ സ്വാധീനിക്കുമെന്നതു വിലയിരുത്തിയശേഷമാകും വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദ്യ നയപ്രഖ്യാപനം. ഏപ്രിലിലാണ് ഇനി റിസര്‍വ് ബാങ്കിന്റെ വായ്പാ നയ അവലോകനം നടക്കേണ്ടത്.
 • ബജറ്റ് സമ്മേളനം 23നു തുടങ്ങും

  ബജറ്റ് സമ്മേളനം 23നു തുടങ്ങും

  പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഫെബ്രുവരി 23ന് ആരംഭിച്ചേക്കും. ബജറ്റ് സമ്മേളന തിയതി തീരുമാനിക്കാന്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയിലുള്ള പാര്‍ലമെന്ററികാര്യ സമിതി നാലാം തിയതി യോഗം ചേരും.
 • സാമ്പത്തിക സര്‍വ്വേ ഇന്ന് പാര്‍ലമെന്റില്‍

  സാമ്പത്തിക സര്‍വ്വേ ഇന്ന് പാര്‍ലമെന്റില്‍

  2016-17 വര്‍ഷത്തെ സാമ്പത്തിക സര്‍വ്വെ ഇന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോക്‌സഭയില്‍ വെക്കും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചും സാമ്പത്തിക ലക്ഷ്യങ്ങള്‍ സംബന്ധിച്ചുള്ള അവലോകനകമായിരിക്കും റിപ്പോര്‍ട്ടില്‍ ഉണ്ടാവുക. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതുബജറ്റിന്റെ ദിശ എന്താകും എന്ന സൂചനയും സാമ്പത്തിക സര്‍വ്വെ നല്‍കും.

NEWS