സ്ത്രീ വേഷം കെട്ടി പുരുഷന്‍മാര്‍: കൊറ്റംകുളങ്ങരയിലെ ചമയവിളക്ക്

Date : 24 March 2016
Region : Venad

ചവറ: പുരുഷന്‍മാര്‍ അംഗനമാരാവുന്ന പ്രസിദ്ധമായ ചവറ കൊറ്റങ്കുളങ്ങര ചമയവിളക്കിന് തുടക്കമായി. നൂറ് കണക്കിന് പേരാണ് വിളക്കെടുക്കാന്‍ ഇവിടെയെത്തുന്നത്. സുന്ദരിമാരോട് തോറ്റുപോകും കൊറ്റങ്കുളങ്ങരയില്‍ ചമയ വിളക്കെടുക്കെടുക്കുന്ന പുരുംഷാംഗനമാര്‍. ചിരിയിലും നോട്ടത്തിലും നടത്തത്തിലുമെല്ലാം യഥാര്‍ത്ഥ സത്രീകള്‍ മാറി നില്‍ക്കും അഭീഷ്ഠ സിദ്ധിക്കായാണ് പുരുഷന്‍മാര്‍ സ്ത്രീ വേഷം കെട്ടുന്നത്.വ്രതശുദ്ധിയോടെ വിളക്കെടുക്കണമെന്നാണ് ആചാരം.

ചമയ വിളക്കെടുക്കാന്‍ ചില ആചാരങ്ങളൊക്കെയുണ്ട്. കണ്ണെഴുതി പൊട്ട് തൊട്ട് മുല്ലപ്പൂ ചൂടി സാരി ധരിച്ച് വിളക്കെടുക്കണമെന്നാണ് ആചാരം. എന്നാല്‍ കാലം മാറിയതോടെ വേഷവും മോഡേണായി പുരുഷാഗനമാര്‍ അണിഞ്ഞൊരുങ്ങി ക്ഷത്രത്തിലെത്തിയാല്‍ വിളക്ക് കത്തിച്ച് നിലത്തുറപ്പിച്ച് നില്‍ക്കും. ദേവി അനുഗ്രഹിച്ചു എന്ന വിശ്വാസത്തില് പുരുഷാംഗനമാര് ക്ഷേത്ര ദര്‍ശനം നടത്തുന്നതോടെ ചമയ വിളക്കിന് സമാപനമാവും.