ഇന്ത്യയുടെ സ്വപ്‍നച്ചിറകുകള്‍ - കലാമിനെ കുറിച്ചുള്ള പുസ്‍തകത്തിന്റെ പ്രകാശനം വ്യാഴാഴ്‍ച

Date : 30 March 2016
Region : Venad

ഇന്ത്യയുടെ സ്വപ്‍നച്ചിറകുകള്‍ - അബ്‍ദുള്‍ കലാമിനെ കുറിച്ചുള്ള പുസ്‍തകത്തിന്റെ പ്രകാശനം വ്യാഴാഴ്‍ച വൈകിട്ട് നാല് മണിക്ക് കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനിയില്‍. സി അനൂപ് എഡിറ്റ് ചെയ്‍ത് ചിന്ത പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്‍തകം എഴുത്തുകാരന്‍ കെ പി രാമനുണ്ണിയാണ് പ്രകാശനം ചെയ്യുക.

ഇന്ത്യന്‍ രാഷ്‍ട്രപതിയായിരുന്ന കാലത്ത് വ്യത്യസ്‍തമായ ജീവിതം ജീവിക്കുകയും പുതിയൊരു അധികാരമാതൃക സൃഷ്‍ടിക്കുകയും ചെയ്‍ത ശാസ്‍ത്രഞ്ജനാണ് അബ്‍ദുള്‍ കലാം. അദ്ദേഹത്തിന്റെ സമഗ്രസംഭാവനകളിലേക്കും വ്യക്തിജീവിതത്തിലേക്കും വെളിച്ചംവീശുന്ന ലേഖനങ്ങളാണ് ഇന്ത്യയുടെ സ്വപ്‍നച്ചിറകുകള്‍ എന്ന പുസ്‍തകത്തിലുള്ളത്. ഡോ. കെ എന്‍ പണിക്കര്‍, സുഗതകുമാരി, എം എ ബേബി, ഡോ. ജി മാധവന്‍ നായര്‍, ബി ആര്‍ പി ഭാസ്‍കര്‍, ഡോ ബി ഇക്ബാല്‍, ബി മുരളി, ഇന്ദു ഗോപന്‍, കെ രേഖ, ഡോ. അജിത്കുമാര്‍, രാധാകൃഷ്‍ണന്‍ നായര്‍, സൂര്യാ കൃഷ്‍ണമൂര്‍ത്തി തുടങ്ങിയവരാണ് എഴുതിയിരിക്കുന്നത്. 130 രൂപയാണ് പുസ്‍തകത്തിന്റെ വില.