Top
img

എന്‍ എസ് മാധവന്‍ 'തിരുത്ത്'വായിക്കുന്നു

1993ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതു മുതല്‍ മതേതര മലയാളം പല തലങ്ങളില്‍, പല കാലങ്ങളില്‍ ആഴത്തില്‍ ചര്‍ച്ച ചെയ്‌തൊരു കഥയാണ് എന്‍.എസ് മാധവന്റെ 'തിരുത്ത്'. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വാര്‍ത്ത കൈകാര്യം ചെയ്യുന്നൊരു ന്യൂസ് റൂമിന്റെ കലങ്ങിമറിയലിലൂടെ, ഇന്ത്യന്‍ മതേതരത്വം വഴിനടക്കുന്ന കത്തിമുനകളെ സമര്‍ത്ഥമായി പകര്‍ത്തുകയാണ് ആ കഥ. തകര്‍ക്കപ്പെട്ട മസ്ജിദിനെ 'തര്‍ക്കമന്ദിരം' എന്ന് വിളിച്ച് പതംവന്ന പൊതുബോധത്തിനെതിരെ ചുഴറ്റിയെറിയപ്പെട്ട ഒരു ഉറുമിയായിരുന്നു അത്. കഥയില്‍ ചുല്യാറ്റ് എന്ന പത്രാധിപര്‍ പേന ഉപയോഗിച്ച അതേ ആര്‍ജ്ജവത്തോടെ, കഴിഞ്ഞ കാല്‍നൂറ്റാണ്ടായി വര്‍ഗ്ഗീയതയെ പ്രതിരോധിക്കാന്‍ മതേതര മലയാളം ഉപയോഗിക്കുന്നൊരു ആയുധം കൂടിയാണ് 'തിരുത്ത്'. മറവിക്കെതിരെയുള്ള ഓര്‍മ്മയുടെ പോരാട്ടം കൂടിയാണ് പുതിയ കാലത്ത് ഈ കഥ.

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!