Home

മൂഷികസേന

മൂഷികസേന

സദാചാരപൊലീസിംഗ്‌ നടത്തുന്ന മതസംഘടനകള്‍ക്കുള്ള ട്രോളാണിത്‌. ഡിങ്ക ഭക്തന്മാരുടെ സമാന്തര സംഘടനയാണ്‌ മൂഷികസേന. വിശ്വാസത്തിന്റെ മറവില്‍ പലതരം സേനകള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെയുള്ള പരിഹാസം.

ദിലീപിന്റെ പുതിയ ചിത്രത്തിന്‌ പ്രൊഫസര്‍ ഡിങ്കന്‍ എന്ന്‌ പേരിട്ടതില്‍ പ്രതിഷേധിച്ച്‌ ദിലീപിന്റെ ദേ പുട്ട്‌ എന്ന റെസ്റ്റോറന്റിലേക്ക്‌ അടുത്ത കാലത്ത്‌ മോക്ക്‌ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചത്‌ മൂഷികസേനയുടെ പേരിലായിരുന്നു. ദേ പുട്ട്‌ റസ്റ്റോറന്റിന്‌ മുന്നില്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി ഡിങ്കമതവിശ്വാസികള്‍ എത്തിയതോടെയാണ്‌ ഡിങ്കനും ഡിങ്കോയിസവും വാര്‍ത്തകളില്‍ നിറഞ്ഞത്‌.