വീടിന്റെ സുരക്ഷയ്‌ക്ക് ആധുനിക മാര്‍ഗങ്ങള്‍ തേടാം

വീടിന്റെ സുരക്ഷയ്‌ക്ക് ആധുനിക മാര്‍ഗങ്ങള്‍ തേടാം

വീടിന്റെ നിര്‍മ്മാണം തുടങ്ങുമ്പോള്‍ തന്നെ വീടിന്റെ സുരക്ഷയെപറ്റിയും ചിന്തിക്കേണ്ട സമയമാണ്‌ ഇന്ന്. കാരണം വീടുകളിലെ മോഷണവും മോഷണശ്രമങ്ങളെയും കുറിച്ചുള്ള വാര്‍ത്തകള്‍ ഇല്ലാത്ത ഒരു ദിവസവും പോലുമില്ല. അതിനാല്‍ വീട് പണിയുമ്പോള്‍ തന്നെ ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് ഇന്നത്തെ കാലത്ത് വളരെ അത്യാവശ്യവുമാണ്. അത് എന്തൊക്കെയാണെന്ന് നോക്കാം

ചില സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സുരക്ഷ ഉറപ്പാക്കാം

ബര്‍ഗ്ളര്‍ അലാറം: കവച്ച തടയാന്‍ ഈ ഉപകരണം സഹായിക്കുന്നു. ബലം പ്രയോഗിച്ച് ആരെങ്കിലും അകത്തുകടക്കാന്‍ ശ്രമിച്ചാല്‍ അലാറം വലിയ ശബ്ദത്തില്‍ മുഴങ്ങും ഗ്ലാസിന്റെ വൈബ്രേഷന്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അലാറവും ഇന്ന്‍ നിലവില്‍ ഉണ്ട്.

സിസിടിവി : സിസിടിവി ഉപയോഗിക്കുന്നതുവഴി രാത്രിയും പകലും വ്യക്തമായി കാണാന്‍ സാധിക്കാന്‍ കഴിയും. ഇരുപത് മീറ്റര്‍ അകലെവരെയുള്ള ദൃശ്യങ്ങള്‍ കാണാന്‍ കഴിയും.

വീഡിയോ ഡോര്‍ ഫോണ്‍

സ്ക്രീനും ഫോണും അടങ്ങിയതാണ്‌ വീഡിയോ ഡോര്‍ ഫോണ്‍. ഇത് രണ്ടെണ്ണം ഉണ്ടാകും. ഒന്ന് മുന്‍വശത്തെ വാതിലിലോ ഗേറ്റിലോ സ്ഥാപിക്കാം മറ്റേത് അകത്തെ മുറിയിലും സ്ഥാപിക്കാം. എന്തെങ്കിലും സംശയം തോന്നിയാല്‍ ഫോണിലെ സ്‌ക്രീനില്‍ നോക്കാം