വാസ്‌തു വിധി പ്രകാരമുള്ള പൂജാമുറി

വാസ്‌തു വിധി പ്രകാരമുള്ള പൂജാമുറി

പണ്ടൊക്കെ കന്നിമൂലയിലുള്ള മുറിയിലാണ് വിളക്ക് കൊളുത്തുന്ന പതിവ്. എന്നാല്‍ ഇന്ന് വീട് നിര്‍മ്മിക്കുമ്പോള്‍ പൂജാമുറിയ്‌ക്കായി പ്രത്യേക സ്ഥലം മാറ്റിവെക്കുന്നവരാണ് മിക്കവരും. വാസ്‌തു വിധി പ്രകാരമാണ് പൂജാമുറി ഒരുക്കുക. വടക്ക് കിഴക്കായാണ് കന്നിമൂലയുടെ സ്ഥാനം. അവിടെയാണ് പൂജാമുറി ഒരുക്കുന്നത്. പൂജാമുറിക്ക് അധികം വലുപ്പം വേണമെന്നില്ല. ഈ മുറിയില്‍ കിടപ്പ് പാടില്ല എന്നാണ് വെയ്‌പ്പ്. ഇനി കിടക്ക ഉപയോഗിക്കണമെങ്കില്‍ വിളക്ക് കത്തിക്കുന്ന ഭാഗം ഒരു കര്‍ട്ടണ്‍ ഉപയോഗിച്ച് മറയ്‌ക്കാം. ദൈവ വിഗ്രഹങ്ങളും ദൈവ ചിത്രങ്ങളും പൂജാ സാമഗ്രികളും അല്ലാതെയുള്ള സാധനങ്ങള്‍ ഇവിടെ വെയ്‌ക്കാന്‍ പാടില്ല.  കക്കൂസിനും കുളിമുറിക്കും അടിയിലോ സമീപത്തോ, എതിരായോ ഒരു കാരണവശാലും പൂജാമുറി നിര്‍മ്മിക്കരുത്. അതുപോലെ അടുക്കളയ്‌ക്ക് സമീപവും സ്റ്റെയര്‍കേസിന് അടിയിലും പൂജാമുറി വരാന്‍ പാടില്ല. പൂജാമുറിയില്‍ ഉടഞ്ഞ വിഗ്രഹങ്ങളും കേടുപാടുള്ള ദൈവങ്ങളുടെ ചിത്രങ്ങളോ വെക്കാന്‍ പാടില്ല. മരിച്ചവരുടെ ചിത്രങ്ങളും ഈ മുറിയില്‍ വെക്കരുത്. അസുഖം ബാധിച്ച കുടുംബാംഗങ്ങളുടെ ചിത്രങ്ങളും പൂജാമുറിയില്‍ ഉണ്ടാകാന്‍ പാടില്ല. പഴക്കംചെന്ന പൂക്കള്‍, പൂജാസാമഗ്രികള്‍ എന്നിവയും ഒഴിവാക്കണംഇനി പ്രാര്‍ത്ഥനാവേളയിലും ചില വാസ്‌തു വിധികളുണ്ട്. വിദ്യാര്‍ത്ഥികളായിട്ടുള്ളവര്‍ പ്രാര്‍ത്ഥിക്കുന്നത് വടക്കുഭാഗത്ത് അഭിമുഖമായി വേണം. മറ്റുള്ളവര്‍ കിഴക്ക് ഭാഗത്തും. ഇതിന് ഒരു കാരണമുണ്ട്. ജോലി, വിദ്യാഭ്യാസം എന്നിവയ്‌ക്ക് വടക്കുഭാഗമാണ് ഉത്തമം, അതുപോലെ ഐശ്വര്യ ധന സമൃദ്ധിയ്‌ക്കായി കിഴക്ക് ഭാഗമാണ് നല്ലത്.