പാരമ്പര്യത്തിന്റെ ഭംഗി വിളിച്ചോതുന്ന വീടുകള്‍ പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

പാരമ്പര്യത്തിന്റെ ഭംഗി വിളിച്ചോതുന്ന വീടുകള്‍ പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഏതൊരു കാലത്തും അവലംബിക്കാവുന്ന രീതിയാണ് ട്രെഡീഷണല്‍ വീടുകള്‍. കേരളത്തിന്റെ മുഖമുദ്രയാണ് ഇത്തരം വീടുകള്‍ . ട്രെഡീഷണല്‍ വീടുകള്‍ പണിയുമമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന്‍ നോക്കാം. ട്രെഡീഷണല്‍ വീടിന്‍റെ മുഖമുദ്രയാണ് പടിപ്പുര . കാലം മാറിയപ്പോള്‍ വ്യാഖ്യാനത്തില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്നുമാത്രം . തടിയില്‍ കൊത്തുപണികള്‍ ചെയ്യ്ത് ഓട് പാകുന്നതാണ് പതിവുരീതി . എന്നാല്‍ ഇന്ന്‍ പടിപുരകളുടെ രൂപകല്പനകളിലും മെറ്റിരിയലുകളിലും ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സ്റ്റീലിലും ജിഐ പൈപ്പിലും ഇന്ന്‍ പടിപ്പുരകള്‍ പണിയുന്നത് പതിവ് കാഴ്ചയാണ്.

ട്രെഡീഷണല്‍ വീടുകളുടെ മറൊരു പ്രത്യേകത സോപാനമാണ്. ക്ഷേത്ര മാതൃകയുമായി ചേര്‍ന്ന് നില്‍ക്കുന്നവയാണ് ട്രെഡീഷണല്‍ വീടുകള്‍ . സോപാനത്തിന്‍റെ മാതൃകയിലുള്ള പടിക്കെട്ടാണ് ആദ്യം ഇത്തരം വീടുകളില്‍ നമ്മെ സ്വീകരിക്കുക.ട്രെഡീഷണല്‍ വീടുകളുടെ മാതൃകയിലുള്ള പൂമുഖങ്ങള്‍ പണിയുന്നതിന് വിളിച്ചു പറയുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കാം . ഇന്‍ബിള്‍ട്ട് ഇരിപിടങ്ങളും പൂമുഖത്ത് ഒരുക്കാവുന്നതാണ്.

നടുമുറ്റമാണ് ട്രെഡീഷണല്‍ വീടുകളുടെ മറ്റൊരു പ്രധാന പ്രത്യേകത . നടുമുറ്റം കേന്ദ്രീകരിച്ചാണ് വീട്ടിലെ മറ്റ് മുറികള്‍ ക്രമീകരിക്കുക . സ്വീകരണമുറി, പൂജാമുറി സ്റ്റെയര്‍ക്കേസ്, ലിവിംഗ് റും എന്നിവയാണ് ഇത്തരത്തില്‍ ക്രമീകരിക്കുന്ന മുറികള്‍. നടുമുറ്റത്തില്‍ നിന്ന്‍ ലഭിക്കുന്ന കാറ്റും വെളിച്ചവും മറ്റ് മുറികളിലേക്ക് എത്താന്‍ സഹായിക്കും