മനോഹരമായ ലാന്‍ഡ്‌സ്കേപ് നിര്‍മിക്കാം, വീട് അതിമനോഹരമാക്കാം

മനോഹരമായ ലാന്‍ഡ്‌സ്കേപ് നിര്‍മിക്കാം, വീട് അതിമനോഹരമാക്കാം

വീടിന്റെ മനോഹാരിത പൂര്‍ണമായി ആസ്വദിക്കണമെങ്കില്‍ അതിന്റെ പരിസരങ്ങളും മനോഹരമായിരിക്കണം. അല്‍പ്പം ക്ഷമയും കുറച്ച് സമയവും ഉണ്ടെങ്കില്‍ മനോഹരമായ ലാന്‍ഡ്‌സ്കേപ്പ് ഉണ്ടാക്കി വീടും പരിസരവും അതിമനോഹരമാക്കാം.

മുന്‍പത്തെപോലെ വലിയ മുറ്റമൊന്നും ഇന്നു പല വീടുകള്‍ക്കുമില്ല. പരിമിതമായ പ്ലോട്ടിലാണു മിക്ക വീടുകളുടേയും നിര്‍മാണം, പ്രത്യേകിച്ചു നഗരത്തില്‍. ഏതു വലിപ്പത്തിലുള്ള മുറ്റമായാലും മനോഹരമായ ലാന്‍ഡ്‌സ്കേപ്പ് തയാറാക്കിയാല്‍ വീടിന്റെ സ്വഭാവംതന്നെ മാറും. അന്തരീക്ഷതാപം കുറയ്ക്കുന്നതിനും വീട്ടിലെയ്ക്ക് ശുദ്ധമായവായു കടക്കുന്നതിനും സഹായിക്കുന്നു. 150 ചതുരശ്ര സെന്റിമീറ്ററിലുള്ള ലാന്‍ഡ്‌സ്കേപ്പ് ഒരു ശരാശരി കുടുംബത്തിനുള്ള ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നതിനു സഹായിക്കുന്നു എന്നാണു വിദഗ്ധാഭിപ്രായം.

അന്തരീക്ഷതാപം കുറയ്ക്കുക, ഓക്സിജന്‍ പുറപ്പെടിവിക്കുക, വീട്ടിലേയ്ക്ക് ആവശ്യമായ തണല്‍ ലഭിക്കുക, വേണ്ട തലങ്ങളില്‍ ലാന്‍ഡ്‌ കവറിങ്ങ് എന്നിവ ലഭിക്കുന്നതിനു ലാന്‍ഡ്‌സ്കേപ്പ് സഹായിക്കുന്നു. ലാന്‍ഡ്‌സ്കേപ്പില്‍ നടപ്പാതകള്‍ നിര്‍മ്മിക്കാം. മഴപെയ്യുമ്പോള്‍ പായല്‍ പിടിക്കാതിരിക്കുന്നതിനുള്ള മുന്‍ കരുതലുകള്‍ ചെയ്യണം.

നാടന്‍ ചെടികള്‍ ലാന്‍ഡ്‌സ്കേപ്പില്‍ നടുന്നത് മെയിന്‍ന്റെനന്സ് കുറവായിരിക്കും കൂടാതെ കീടങ്ങള്‍ ആക്രമിക്കുന്നത് കുറവായിരിക്കും.