വേണം, വീട്ടില്‍ വെറുതെയിരുന്ന് ചായകുടിക്കാനൊരിടം

വേണം, വീട്ടില്‍ വെറുതെയിരുന്ന് ചായകുടിക്കാനൊരിടം

ഒഴിവു വേളകളള്‍ ആനന്ദകരമാക്കാനും കുടുംബത്തോടൊപ്പം സന്തോഷത്തോടെയിരുന്ന് വൈകുന്നേരങ്ങളില്‍ ചായ കുടിക്കാനുമൊക്കെ ഒരിടം വീടിനുള്ളില്‍ സംവിധാനിക്കുന്നത് പലതരത്തിലും നമുക്ക് ഏറെ ഗുണം ചെയ്യും. പത്രം വായിക്കുന്നത് പോലുള്ള കാര്യങ്ങള്‍ക്കായും ഈ സ്ഥലം ഉപയോഗപ്പെടുത്താം. ഒരു കോഫി ടേബിളും കുറച്ച് ഇരിപ്പിടങ്ങളുമാണ് സജ്ജീകരിക്കേണ്ടത്. മാനസിക ഉല്ലാസം പ്രദാനം ചെയ്യുന്ന തരത്തില്‍ ഈ കോഫി ഏരിയകളെ എങ്ങനെ മനോഹരമാക്കാം എന്ന്‍ നോക്കാം

1) മെഴുകു തിരികളും അത് ഉറപ്പിക്കുന്ന സ്റ്റാന്‍ഡും കൊണ്ട് കോഫി ടേബിള്‍ അലങ്കരിക്കാം. വിവിധ നിറങ്ങളിലം ഡിസൈനുകളിലും ഉള്ള മെഴുകുതിരികളും സ്റ്റാന്റും വിപണിയില്‍ ഇപ്പോള്‍ ലഭ്യമാണ്. ഇവ നിങ്ങളുടെ സന്ധ്യകളെ മനോഹരമാക്കും

2)അത്യാവശ്യം കുറച്ച് പുസ്തകങ്ങളില്ലാതെ കോഫി ടേബിളുകള്‍ പൂര്‍ണ്ണമാവില്ല. നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ക്ക് കോഫി ടേബിളില്‍ ഇടം നല്‍കാം. വീട്ടിലെത്തുന്ന അതിഥികള്‍ക്ക് നിങ്ങളുടെ അഭിരുചികള്‍ എളുപ്പത്തില്‍ മനസിലാക്കാനും ഇത് സഹായിക്കുന്നു

3)അത്യാവശ്യ സാധങ്ങള്‍ അടങ്ങിയ ഒരു മനോഹരമായ ബോക്‌സ് കോഫി ടേബിളിനു പുറത്ത് വയ്‌ക്കുന്നത് ടേബിളിനെ കൂടുതല്‍‌ മനോഹരമാക്കും. പേന, പെന്‍സില്‍, കണ്ണട, ടിഷ്യു, കോസ്റ്റര്‍ എന്നിവയൊക്കെ ഇതില്‍ വെയ്‌ക്കാം

4)ഫ്ലവര്‍ വെയ്സ്: മുറിയുടെ വലുപ്പത്തിനനുസരിച്ചുള്ള ഫ്ലവര്‍ വെയ്സ് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് പൂക്കള്‍ ഒഴിവാക്കി യഥാര്‍ത്ഥ പൂക്കള്‍ തന്നെ ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍ എപ്പോഴും ഒരു ഫ്രഷ് ഫീലിംഗ്സ് ഉണ്ടാകുന്നതിന് അത് സഹായിക്കും. അല്‍പം ബുദ്ധിമുട്ടേണ്ടിവരുമെന്ന് മാത്രം.