മനോഹരമാക്കാം... വീട്ടിലെ ഓരോ കോണും

മനോഹരമാക്കാം... വീട്ടിലെ ഓരോ കോണും

നമ്മുടെ വീട്ടിലെ ഓരോ കോണും മനോഹരമാക്കുന്നതില്‍ ചെറിയ ചെറിയ വസ്തുക്കള്‍ക്കു പോലും വളരെ പ്രാധാന്യം ഉണ്ട്. വീടുകളിലെ കോര്‍ണറുകളെ മനോഹരമാക്കുന്ന ചില ആക്‌സെസറീസിനെ പരിചയപ്പെടാം.

ആട്ടുകസേര

വീടിന്റെ ചിലഭാഗങ്ങളെ മനോഹരമാക്കുന്ന വസ്തുക്കളിലൊന്നാണ് ആട്ടുകസേര . ഒരു ടെഡി ബെയര്‍കൂടിയുണ്ടെങ്കില്‍ ഇത് കൂടുതല്‍ മനോഹരമാകും

ചെടികള്‍

വീടിന്റെ കോര്‍ണറുകളില്‍ തൂങ്ങിക്കിടക്കുന്ന ചെടിച്ചെട്ടികള്‍ സ്ഥാപിച്ച് അതില്‍ വിവിധ തരത്തിലുള്ള മനോഹരമായ ചെടികള്‍ വളര്‍ത്താം.

ഗ്ലാസ് ബോട്ടിലുകള്‍

വളരെ ലളിതമായും അധികം പണച്ചിലവില്ലാതെയും തയ്യാറാക്കാനാവുന്ന ഒന്നാണിത്. മനോഹരമായി പെയിന്റ് ചെയ്ത ഗ്ലാസ് ബോട്ടിലുകളില്‍ വെള്ളം നിറച്ച് വീടിന്റെ പല ഭാഗത്തും വെയ്‌ക്കുന്നത് ഒരിക്കലും വിചാരിക്കാത്ത ഭംഗി വീടിന് സമ്മാനിക്കും.

കളര്‍ഫുള്‍ ലൈറ്റിങ്

അതിശയിപ്പിക്കുന്ന തരത്തില്‍ വീട് മനോഹരമാക്കാന്‍ സഹായിക്കുന്ന മറ്റൊരു സംഗതിയാണ് വിവിധ നിറങ്ങളിലുള്ള അധികം പ്രകാശമില്ലാത്ത ലൈറ്റുകള്‍. ലൈറ്റിന് യോജിക്കുന്ന തരത്തില്‍ വേണമെങ്കില്‍ ചുവരുകളും മനോഹരമായി പെയിന്റ് ചെയ്ത് കൂടുതല്‍ ഭംഗിയാക്കാം.

ഇതുകൂടാതെ വിവിധ നിറത്തിലുള്ള മെഴുകുതിരികളും അവ സ്ഥാപിക്കാനുള്ള വ്യത്യസ്ഥ ഡിസൈനുകളിലുള്ള സ്റ്റാന്‍ഡുകളും ഫിഷ് ടാങ്കും വീട്ടിലെ കോര്‍ണറുകളില്‍ സ്ഥാപിക്കാവുന്നതാണ്.