വേനല്‍ക്കാലത്ത് വീടുകള്‍ക്ക് നിറം നല്‍കാം...

വേനല്‍ക്കാലത്ത് വീടുകള്‍ക്ക് നിറം നല്‍കാം...

പതിവിലും ഒരുപാട് നേരത്തെ ഇത്തവണ കേരളത്തില്‍ വേനല്‍കാലം എത്തിക്കഴിഞ്ഞു. ആരോഗ്യത്തിലും വസ്ത്ര ധാരണത്തിലും ഏറെ ശ്രദ്ധയും സുക്ഷ്മതയും പുലര്‍ത്തേണ്ട ഈ മാസത്തില്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാതെ പോകരുത്. ശരീരത്തിനും വസ്ത്രത്തിനുമൊക്കെ ശേഷം അത്യാവശ്യം നല്ല പരിഗണന ഈ സമയത്ത് നമ്മുടെ വീടിനും ആവശ്യമാണ്. മഴ മാറി നില്‍ക്കുന്നതിനാലും നല്ല വെയില്‍ ഇടപടവില്ലാതെ ലഭിക്കാവുന്ന കാലമായതിനാല്‍ വേനല്‍ക്കാലം വീട് പെയിന്റ് ചെയ്യാനും പറ്റിയ സമയമാണ്. ഈ കാലാവസ്ഥയ്ക്ക് അനുയോജ്യമായി നിങ്ങളുടെ വീടുകള്‍ ആകര്‍ഷണീയമാക്കാന്‍ തിരഞ്ഞെടുക്കാവുന്ന ചില നിറങ്ങള്‍ പരിചയപ്പെടാം

ഫങ്കി യെല്ലോ(Funky yellow)

വീടിന്റെ ബാല്‍ക്കണിയും ഗാര്‍ഡന്‍ ഏരിയയും പെയിന്റ് ചെയ്യാന്‍ ഈ നിറം ഉപയോഗിക്കാം. ഇതുകൂടാതെ വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന പാത്രങ്ങള്‍ക്കും ഈ നിറം സെലക്റ്റ് ചെയ്യാവുന്നതാണ്

ലൈലാക് & പര്‍പ്പിള്‍ (Lilacs and purple)

ഗ്രേയും നീലയും കലര്‍ന്ന ലൈലാക്ക് മുറികള്‍ക്ക് നല്‍കുന്നത് മുറികളെ മനോഹരമാക്കും. ഇതുകൂടാതെ കോണുകളില്‍ പര്‍പ്പിള്‍ നിറം നല്‍കുന്നത് മുറികളുടെ അഴക് ഒന്നുകൂടി വര്‍ദ്ധിപ്പിക്കും.

Brinjal

വീടിന്റെ പുറം ചുമരുകള്‍ പെയിന്‍റ് ചെയ്യുന്നതിന് ഇന്ന്‍ ഈ നിറം സര്‍വ്വസാധാരണമായി ഉപയോഗിച്ചു വരുന്നുണ്ട്. പ്രത്യേകമായൊരും ഭംഗി ഇത് വീടിന് സമ്മാനിക്കും.

മില്‍ക്കി ബ്ലൂ (Milky Blue)

കിടക്കവിരികള്‍, സോഫാ, കര്‍ട്ടന്‍ എന്നിവയ്‌ക്കും ഉപയോഗിക്കാവുന്നതാണ് മില്‍ക്കി ബ്ലൂ. ഗ്രേബ്ലൂ നിറവും ഇതോടൊപ്പം ഉപയോഗിക്കാം. മുറിയുടെയും അതിലുള്ള മറ്റ് ഉപകരണങ്ങളുടെയും പെയിന്റും മറ്റും നോക്കിയതിന് ശേഷമേ ഏത് നിറമായാലും തെരഞ്ഞടുക്കാവൂ.

ബോള്‍ഡ് ഗ്രീന്‍ (Bold Green)

വീട്ടിലെ സീലിംഗിലും ചുമരിലും ഈ നിറം ഉപയോഗിക്കാവുന്നതാണ്