Top

RELATED NEWS

Interview-with-script-writer-Syam-Pushkaran
08 Feb

മഹേഷിന്റെ പ്രതികാരം ഒരു സംഭവ കഥ!

Asianet News 1 year ago Interviews

ഒരു ദോശ പറഞ്ഞ കഥയുമായിട്ടാണ് ശ്യാം പുഷ്‍കരനും സുഹൃത്തുക്കളും മലയാളസിനിമയിലേക്ക് വന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെ. അത് അന്ന് മലയാളസിനിമയ്‍ക്കു ആകെതന്നെ പുതുവഴി കാട്ടുന്നതായി. ഇപ്പോഴിതാ ഒരു പ്രതികാര കഥയുമായി ശ്യാംപുഷ്‍കരന്‍ കയ്യടി നേടുന്നു. സാള്‍ട്ട് ആന്‍ഡ് പെപ്പറിനു പുറമേ 22 ഫീമെയില്‍ കോട്ടയം, ഇടുക്കി ഗോള്‍ഡ് തുടങ്ങിയ വേറിട്ട സിനിമകളുടെ തിരക്കഥാരചനയില്‍ ഭാഗമായ ശ്യാം പുഷ്‍‌കരന്‍ ഒറ്റയ്‍ക്ക് രചന നിര്‍വഹിച്ച മഹേഷിന്റെ പ്രതികാരം സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. മഹേഷിന്റെ പ്രതികാരത്തിന്റെ വിശേഷങ്ങള്‍ ശ്യാം പുഷ്‍കരന്‍ asianetnews.tvയോടു പങ്കുവയ്‍ക്കുന്നു. ഹണി ആര്‍ കെ നടത്തിയ അഭിമുഖം.

16 Jan
Asianet news 1 year ago Interviews

'ഇന്‍ഷാ അള്ളാ'? എന്ന പേരിനു പിന്നില്‍ - ഗീതു മോഹന്‍ദാസ് സംസാരിക്കുന്നു

ബാലതാരമായി വന്ന് നായികയായി തിളങ്ങി ഒടുവില്‍ സംവിധായികയായും പ്രതിഭ തെളിയിച്ച താരമാണ് ഗീതു മോഹന്‍ദാസ്. കേള്‍ക്കുന്നുണ്ടോ എന്ന ഹ്രസ്വ ചിത്രമായിരുന്നു ഗീതുവിന്റെ സംവിധാനത്തില്‍ ആദ്യം ഒരുങ്ങിയത്. ദേശീയതലത്തിലടക്കം പേര് കേള്‍പ്പിച്ച കേള്‍ക്കുന്നുണ്ടോയ്‍ക്കു ശേഷം ലയേഴ്‌സ് ഡയസ് എന്ന ഹിന്ദി ചിത്രമായിരുന്നു ഗീതു സംവിധാനം ചെയ്‍ത്. വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ഓസ്‍കാര്‍ എന്‍ട്രി നേടിയ ലയേഴ്‌സ് ഡയസ് ദേശീയ പുരസ്‍കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ നേടി. പുരസ്‍കാരപ്പെരുമയില്‍ നില്‍ക്കുന്ന ഗീതു മോഹന്‍ദാസ് മലയാള ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്യുന്നുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. 'ഇന്‍ഷാ അള്ളാ' എന്നാണ് ചിത്രത്തിന്റെ പേര്. ഗീതു മോഹന്‍ദാസ് മലയാള ചിത്രം ഒരുക്കുന്നുവെന്ന വാര്‍ത്തയ്‍ക്കു വന്‍ വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയകളില്‍ നിന്ന് ലഭിക്കുന്നത്. 'ഇന്‍ഷാ അള്ളാ'യെകുറിച്ച് ഗീതു മോഹന്‍ദാസ് സംസാരിക്കുന്നു. കെ ജി കമലേഷ് നടത്തിയ അഭിമുഖം

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!