07 Apr ശിവയുടെ സിനിമയില്‍ തലയ്ക്ക് രണ്ടു നായികമാര്‍! Asianet News 2 years ago News ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ നായകന് തമിഴകത്തിന്റെ തല അജിത് ആണ്. ചിത്രത്തില്‍ രണ്ട് നായികമാരായിരിക്കും ഉണ്ടാകുക. ക്രിതിയെ ചിത്രത്തിലെ നായികയാകാന്‍ ക്ഷണിച്ചിട്ടുണ്ട്. കാജല്‍ അഗര്‍വാളോ തമന്നയോ ആയിരിക്കും മറ്റൊരു നായിക.
06 Apr Asianet news 2 years ago News വോട്ടവകാശം വിനിയോഗിക്കണമെന്ന ബോധവത്ക്കരണവുമായി കാവ്യാ മാധവന് വോട്ടവകാശം വിനിയോഗിക്കണമെന്ന ബോധവത്ക്കരണവുമായി കാവ്യാ മാധവന്. കാസര്‍ഗോഡ് ഭീമനടിയില്‍ ഞാന്‍ വോട്ടു ചെയ്യും കടമ നിര്‍വഹിക്കും എന്ന സൈന്‍വാളില്‍ ഒപ്പുവെച്ചാണ് സമ്മതിദാനാവകാശത്തിന്റെ മഹത്വം കാവ്യാ മാധവന് വോട്ടര്‍മാരിലേക്ക് എത്തിച്ചത്.
06 Apr Asianet news 2 years ago News രാത്രി 11 മണിക്കു ശേഷം വിളിക്കാമോ? - മുകേഷിന്റെ രസകരമായ മറുപടി! നടന് മുകേഷിനെ രാത്രി വിളിച്ചപ്പോള്‍ രൂക്ഷമായി പ്രതികരിച്ചുവെന്ന് അടുത്തിടെ വാര്‍ത്ത വന്നിരുന്നു. പകലന്തിയോളം പണിയെടുത്ത് രാത്രി വിശ്രമിക്കാന്‍ നോക്കുമ്പോള്‍ വിളിച്ചതിനാല്‍ മുകേഷ് ദേഷ്യപ്പെടുകയായിരുന്നു. പ്രായമുള്ള ഒരാളെ രാത്രി വിളിക്കുമ്പോള്‍ മാന്യത വേണം എന്നൊക്കെയുള്ള ഓഡിയോ വാട്സ് ആപ്പിലും ഫേസ്ബുക്കിലും വൈറലുമായി. പിന്നീട് ചില സിനിമകളില്‍ ഇത് മുകേഷ് തന്നെ തമാശയായി പറയുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ മുകേഷ് സിനിമാ നടന് മാത്രല്ല, സിപിഎമ്മിന്റെ നിയമസഭാ സ്ഥാനാര്‍ഥിയാണ്. രാത്രി 11 മണി കഴിഞ്ഞാല്വിളിക്കാമോയെന്ന സംശയം സ്വാഭാവികം. കഴിഞ്ഞ ദിവസം മീറ്റ് ദ പ്രസ്സില്‍ മുകേഷിനോട് ഒരു മാധ്യമപ്രവര്ത്തകന് ഇക്കാര്യം ചോദിക്കുകയും ചെയ്തു. രസകരമായ മറുപടിയാണ് മുകേഷ് ഇതിനു നല്‍കിയത്. മുകേഷിന്റെ മറുപടി അറിയാന്‍ വീഡിയോ കണ്ടു നോക്കൂ..
05 Apr Asianet news 2 years ago News കിടിലന്‍ സെറ്റുകളും ഡാന്‍സും, വിജയ്യുടെ തെറിയുടെ മേക്കിംഗ് വീഡിയോ കാണാം ഇളയദളപതി വിജയ് നായകനാകുന്ന അറ്റ്ലീ ചിത്രം തെറിയുടെ മേക്കിംഗ് വീഡിയോ എത്തി. കലൈപ്പുലി എസ് താണു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സമാന്തയും എമി ജാക്സണുമാണ് നായികമാര്‍.
05 Apr Asianet news 2 years ago News ലീല സിനിമയ്ക്കുള്ള വിലക്ക് നീക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം രഞ്ജിത്തിന്റെ ലീല സിനിമയ്ക്കുള്ള വിലക്ക് നീക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിനോടാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇടക്കാല ഉത്തരവിലൂടെ സിനിമയുടെ