Top

'ന്താണ് ബാബ്വേട്ടാ?..' നിര്‍മ്മല്‍ പാലാഴി ക്രൈം റിപ്പോര്‍ട്ടറോ!

Asianet News 1 year ago Preview
'ന്താണ് ബാബ്വേട്ടാ?..' നിര്‍മ്മല്‍ പാലാഴി ക്രൈം റിപ്പോര്‍ട്ടറോ!

വെബ് ഡെസ്‍ക്

'ന്താണ് ബാബ്വേട്ടാ?.. ' എന്ന ഡയലോഗ് പറഞ്ഞ് മിനിസ്‍ക്രീനില്‍ ചിരിപടര്‍ത്തിയ കലാകാരനാണ് നിര്‍മ്മല്‍ പാലാഴി. വെള്ളിത്തിരയിലും ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന നിര്‍മ്മല്‍ പാലാഴി ഇനി പുതിയ വേഷത്തില്‍ എത്തുകയാണ്. ഒരു ക്രൈം റിപ്പോര്‍ട്ടറുടെ വേഷത്തില്‍. ഒരു മലയാളം കളര്‍പടം എന്ന സിനിമയിലാണ് നിര്‍മ്മല്‍ പാലാഴി ക്രൈം റിപ്പോര്‍ട്ടറാകുന്നത്. തന്റെ കരിയറില്‍ ഒരു ബ്രേക്ക് നല്‍കുന്ന വേഷമായിരിക്കും ഇതെന്ന് പ്രതീക്ഷിക്കുന്നതായി നിര്‍മ്മല്‍ പാലാഴി പറയുന്നു. അജിത് നമ്പ്യാരാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.



ഓണ്‍ലൈന്‍ മാധ്യമത്തില്‍ ക്രൈം വാര്‍ത്തകള്‍ ചെയ്യുന്ന പവിത്രന്‍ ചാമ്പാട് എന്ന മാധ്യമപ്രവര്‍ത്തകനായിട്ടാണ് നിര്‍മ്മല്‍ പാലാഴി ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു എക്‍സ്‍ക്ലൂസീവ് വാര്‍ത്തയ്‍ക്കായിട്ടുള്ള പവിത്രന്‍ ചാമ്പാടിന്റെ ശ്രമങ്ങളാണ് ചിത്രത്തില്‍ നിര്‍മല്‍ പാലാഴി രസകരമായി അവതരിപ്പിക്കുന്നത്. പുതുമുഖം മനു ഭദ്രന്‍ ആണ് നായകന്‍. മികച്ച സഹനടിക്കുള്ള  അവാര്‍ഡ് നേടിയ അഞ്ജലി, തമിഴ് നടി അമ്മു രാമചന്ദ്രന്‍, ശില്‍പ്പ എന്നിവരാണ് പ്രധാന സ്‍ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുരുകന്‍, ലിന്‍സ്, യുവന്‍, ടീന, പഴയകാല നടന്‍ ജോസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ബീമാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് സാഹിബ് ആണ് ചിത്രം നിര്‍‌മ്മിക്കുന്നത്. ടി ഡി ശ്രീനിവാസ്, മിംഗിള്‍ മോഹന്‍ എന്നിവരാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മുരളീധരന്‍ പട്ടാന്നൂര്‍ ആണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. മിഥുന്‍ ഈശ്വര്‍ ആണ് സംഗീതസംവിധായകന്‍. ഹരി രാജാക്കാട് ആണ് എഡിറ്റിംഗ്. കോസ്റ്റ്യൂം ചെയ്യുന്നത് ബിജു.

Related News

Recent News

VIDEOS

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!