07 Apr മലയാള സിനിമ ഇനി ജപ്പാന്‍കാര്‍ക്കും മനസ്സിലാകും! Asianet News 2 years ago Special മലയാള സിനിമയ്ക്ക് ഇനി ജപ്പാനിലും മാര്‍ക്കറ്റ്. മലയാളികളായ നാലു സുഹൃത്തുക്കള്‍ ചേര്‍ന്നു തുടങ്ങിയ സെല്ലുലോയിഡ് ജപ്പാന് എന്ന കമ്പനിയാണ് മലയാള സിനിമയെ ജപ്പാനീസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. രാഗേഷ്, ഉദയരാജ്, അജു, ശ്രീകുമാര്‍ എന്നിവരാണ് മലയാള സിനിമയ്ക്ക് ജപ്പാനീസ് സബ്ടൈറ്റില്‍ ചേര്‍ക്കുന്നത്. ചാര്‍ളിയാണ് ആദ്യമായി ജപ്പാനീസ് ടൈറ്റിലൂടെ ഇറങ്ങിയ മലയാള ചിത്രം.
04 Apr Asianet news 2 years ago Special കരീനയ്ക്ക് തീരുമാനങ്ങള്‍ തെറ്റിയപ്പോള്‍! കരീനയ്ക്ക് തീരുമാനങ്ങള്‍ തെറ്റിയപ്പോള്‍! ബോളിവുഡ് സുന്ദരി കരീന കപൂര്‍ പ്രധാന കഥാപാത്രമാകുന്ന കി ആന്‍ഡ് ക ഇപ്പോള്‍ തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. സഞ്ജയ് ബന്‍സാലി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ കരീന നായികയാകുന്നുവെന്നാണ് പുതിയ വാര്‍ത്ത. ദീപിക പദുക്കോണും പ്രിയങ്കാ ചോപ്രയും വേണ്ടെന്നു വച്ച വേഷമാണ് കരീന കപൂറിനെ തേടിയെത്തിയിരിക്കുന്നത്. മുമ്പ് കരീന വേണ്ടെന്നു വച്ച പല സിനിമകളും ഹിറ്റായ ചിത്രങ്ങളുണ്ട്. വേണ്ട സമയത്ത് ഉചിതമായ തീരുമാനം എടുക്കാന്‍ കഴിയാതിരുന്നതു കൊണ്ട് നിരവധി മെഗാഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ കരീനയ്ക്ക് കഴിയാതിരിക്കുകയായിരുന്നു. കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ തനിക്ക് വീഴ്ചകള്‍ സംഭവച്ചിട്ടുണ്ടെന്ന് അഭിമുഖങ്ങളില്‍ കരീന പറഞ്ഞിട്ടുമുണ്ട്. കരീന നിരസിച്ച ഹിറ്റ് ചിത്രങ്ങള്‍ ഏതാണെന്ന് നോക്കാം.
02 Apr Asianet news 2 years ago Special പ്രത്യൂഷ ബാനര്‍ജി ആത്മഹത്യ ചെയ്തത് എന്തിന്? ടെലിവിഷന്‍ നടി പ്രത്യൂഷ ബാനര്‍ജി ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകര്‍. കരിയറില്‍ വലിയ സ്വപ്നങ്ങള്‍ കണ്ടിരുന്ന, ജീവിതത്തെ സ്നേഹിക്കുന്ന പ്രത്യൂഷ ആത്മഹത്യ ചെയ്തത് എന്തിനെന്നാണ് ഇവര്‍ ചോദിക്കുന്നത്.
30 Mar Asianet news 2 years ago Special ബിജു മേനോന് വീണ്ടും തരംഗമാകും! മലയാളത്തിലെ ഏറ്റവും അഭിനയശേഷിയുടെ നടന്മാരില് ഒരാളാണ് ബിജു മേനോന്. ബിജു മേനോന്റെ അഭിനയമികവ് വ്യക്തമാക്കാന്‍ മലയാളിക്കു മുന്നില്‍ ഉദാഹരണങ്ങള്‍ നിരത്തേണ്ടതുമില്ല. വില്ലനായും നായകനായും സഹനടനായും കൊമേഡിയനായും എല്ലാം ബിജു മേനോന് നിരവധി വേഷങ്ങളാണ് ഉജ്ജ്വലമാക്കിയത്.
29 Mar Asianet news 2 years ago Special സിനിമതാരങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിയാകാമോ?: ബാബു ആന്റണി പ്രതികരിക്കുന്നു സിനിമതാരങ്ങളായി പോയി എന്നത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിന് ഒരു വിലക്കല്ലെന്ന് സിനിമതാരം ബാബു ആന്റണി. തന്റെ സുഹൃത്തുക്കള്‍ പലരും ഇത്തവണ മത്സരക്കുന്നുണ്ടെങ്കിലും ആര്‍ക്ക് വേണ്ടിയും വോട്ട് തേടുവാന്‍ ഇറങ്ങില്ലെന്ന് ബാബു ആന്റണി വ്യക്തമാകുന്നു.