Top

ഉറങ്ങാന്‍ ഇഷ്‌ടപ്പെടുന്നവരോട് നിങ്ങള്‍ ചോദിക്കാന്‍ പാടില്ലാത്ത 7 ചോദ്യങ്ങള്‍

Asianet News 1 year ago Special
ഉറങ്ങാന്‍ ഇഷ്‌ടപ്പെടുന്നവരോട് നിങ്ങള്‍ ചോദിക്കാന്‍ പാടില്ലാത്ത 7 ചോദ്യങ്ങള്‍

ഉറങ്ങാന്‍ തുടങ്ങുമ്പോഴാകും, അലോസരപ്പെടുത്തുന്ന ഒരു ചോദ്യം. നാശം, ഇന്നത്തെ ഉറക്കം പോയി- ഇങ്ങനെ പരിതപിക്കുന്നവര്‍ നമ്മുടെ ഇടയിലും ഉണ്ടാകും അല്ലേ. അതുകൊണ്ടുതന്നെ ഉറങ്ങാന്‍ കൂടുതല്‍ ഇഷ്‌ടപ്പെടുന്നവരോട് ഒരു കാരണവശാലും ചോദിക്കാന്‍ പാടില്ലാത്ത 10 ചോദ്യങ്ങള്‍ ചുവടെ കൊടുക്കുന്നു...

1, നിങ്ങള്‍ ഉടനെയെങ്ങാനും ഉറക്കമുണരുമോ? - ഉറങ്ങാന്‍ പോകുമ്പോള്‍ ഇങ്ങനെയൊരു ചോദ്യം കേട്ടാല്‍ ആര്‍ക്കായാലും ദേഷ്യം വരും.

2, ഞായറാഴ്‌ച അതിരാവിലെ നമുക്ക് കാണാന്‍ പറ്റുമോ?- അവധിദിവസം കുറച്ചുസമയം കൂടി ഉറങ്ങാനായിരിക്കും മിക്കവര്‍ക്കും താല്‍പര്യം. അതുകൊണ്ടുതന്നെ ഈ ചോദ്യം പലരും ഇഷ്‌ടപ്പെടില്ല.

3, ആരെങ്കിലും ഒമ്പതുമണിക്ക് ഉറങ്ങുമോ?- നേരത്തെ ഉറങ്ങാന്‍ പോകുന്നവരോട് ഈ ചോദ്യം ചോദിച്ചാല്‍ അവര്‍ക്ക് ഒട്ടും ഇഷ്‍ടമാകുകയില്ല.

4, ഉറങ്ങാന്‍ കിടക്കുന്നവരോട്, നിങ്ങള്‍ ഒന്നു എഴുന്നേല്‍ക്കുമോ?- നല്ലതുപോലെ ഉറക്കം വന്നിട്ട് കിടക്കുമ്പോഴാകും, എഴുന്നേല്‍ക്കൂയെന്ന് പറഞ്ഞ് ആരെങ്കിലും വന്ന് വിളിക്കുന്നത്. അപ്പോള്‍ തോന്നുന്ന ദേഷ്യം പറഞ്ഞറിയിക്കാത്തതാണ്.

5, നിങ്ങള്‍ എപ്പോഴാണ് ഉറക്കമുണരുന്നത്?

6, ഇത്രയേറെ നേരം ഉറങ്ങാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കും?- ചിലര്‍ ഉറങ്ങുന്നത് ഒത്തിരി ഇഷ്‌ടപ്പെടുന്നവരായിരിക്കും. അവര്‍ ഒരുകാരണവശാലും ഇത്തരമൊരു ചോദ്യം ഇഷ്‌ടപ്പെടുന്നില്ല.

7, നിങ്ങളുടെ ഉറക്കം ഇതുവരെ കഴിഞ്ഞില്ലോ?

ഓര്‍ക്കുക ഉറങ്ങാന്‍ പോകുന്നവരോട്, അല്ലെങ്കില്‍ ഉറക്കം ഏറെ ഇഷ്‌ടപ്പെടുന്നവരോട് ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒട്ടും നല്ലതല്ല.

Related News

Recent News

VIDEOS

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!