img

Navigation

Auto

ഇന്ത്യന്‍ വാഹനവിപണി കീഴടക്കാന്‍ ചൈനീസ് എസ്‌യുവികളും

Asianet News 1 year ago
ഇന്ത്യന്‍ വാഹനവിപണി കീഴടക്കാന്‍ ചൈനീസ് എസ്‌യുവികളും

ലോകത്തില്‍ അതിവേഗം വളരുന്ന ഓട്ടോ വിപണികളില്‍ ഒന്നാണ് ഇന്ത്യ, വന്‍ വാഹനകമ്പനികളെല്ലാം ഇന്ത്യന്‍ വിപണിയിലേക്ക് കണ്ണുനട്ടിരിക്കുകയാണ്, ചൈനയുടെ ടോപ് കാര്‍ എസ്എഐഎസ് മോട്ടോര്‍ കോര്‍പ്പറേഷന്‍, ഗ്രേറ്റ് വാള്‍ മോട്ടോര്‍ എന്നിവര്‍ രാജ്യത്ത് തങ്ങളുടെ കിടിലന്‍ വാഹനങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് വാര്‍ത്തയാണ് പുതിയതായി എത്തുന്നത്.

ഫോക്‌സ്വാഗന്‍ എജി, ഫോര്‍ഡ് മോട്ടോര്‍, ജനറല്‍ മോട്ടോഴ്‌സ് തുടങ്ങിയ ആഗോള കാര്‍ നിര്‍മ്മാതാക്കള്‍ ഒരു ദശകത്തിലേറെയായി ഇവിടെ ഉണ്ടായിട്ടും ഇന്ത്യന്‍ വിപണിയില്‍ സ്ഥാനമുറപ്പിക്കാന്‍ പെടാപാട് പെട്ടുകൊണ്ടിരിക്കെ കളംപിടിക്കാനൊരുങ്ങി ചൈനീസ് എസ്‌യുവികള്‍ ലോഞ്ച് ചെയ്യുന്നത് വിലയിലും ആഢംബരത്തിലുമൊക്കെ അത്ഭുതം ഒളിപ്പിച്ചായിരിക്കും.

എസ്എഐഎസ് യും ഗ്രേറ്റ് വാള്‍ മോട്ടോര്‍സും പുനെ നഗരത്തില്‍ ഒരു ഫാക്ടറി സജ്ജമാക്കാന്‍ മഹാരാഷ്ട്രയിലെ സര്‍ക്കാരുമായി പ്രത്യേക ചര്‍ച്ച നടത്തിയിരുന്നുവെന്ന് സംസ്ഥാന വ്യവസായ മന്ത്രി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് അറിയിച്ചിരുന്നു.

എസ്എഐഎസ് നിലവില്‍ ഗുജറാത്തിലെ ജി.എം. പ്രവര്‍ത്തിപ്പിക്കുന്ന ഒരു പ്ലാന്റ് വാങ്ങുകയാണ്.കഴിഞ്ഞ ഫെബ്രുവരിയില്‍ ഗ്രേറ്റ് വാള്‍ല്‍ നിന്ന് 12 എക്‌സിക്യുട്ടീവുകള്‍ ഡീസല്‍ എഞ്ചിനുകളെയുംമറ്റുംപറ്റിയുള്ള സര്‍ക്കാര്‍ നയം മനസ്സിലാക്കാന്‍ ഇന്ത്യ ഓട്ടോ എക്‌സ്‌പോ കാര്‍ ഷോയില്‍ പങ്കെടുത്തിരുന്നു.