img

Navigation

Auto

കാര്‍ കമ്പനികളുടെയെല്ലാം ഉറക്കം കെടുത്തുന്ന വിലയുമായി ടാറ്റ തിയാഗോ

Asianet News 2 years ago
കാര്‍ കമ്പനികളുടെയെല്ലാം ഉറക്കം കെടുത്തുന്ന വിലയുമായി ടാറ്റ തിയാഗോ

ടാറ്റ തങ്ങളുടെ ഹാച്ച്ബാക്ക് തിയാഗോ വിപണിയിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ്. ഏതായാലും ചെറുകാര്‍ മത്സരരംഗത്ത് കൊമ്പുകോര്‍ക്കാനുള്ള വിലയുമായാണ് കമ്പനികളുടെ വരവ്. 3.20 ലക്ഷം രൂപ പെട്രോള്‍ വേരിയന്റിനും 3.94ലക്ഷം ഡീസല്‍ വേരിയന്റിനും വില നല്‍കിയിരിക്കുന്നു.

രണ്ട് ദശകം പഴക്കമുള്ള ഇന്‍ഡിക്കയ്ക്ക് പകരമാണ് തിയാഗോ ടാറ്റ എത്തിച്ചിരിക്കുന്നത്. മാരുതി സുസുക്കിക്കും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യക്കുമെതിരെ കൊമ്പുകോര്‍ക്കാനാണ് ടാറ്റ ഇത്തരത്തില്‍ ഉറക്കം കെടുത്തുന്ന വിലയുമായി എത്തുന്നത്.

5 വേരിയന്റുകളാണ് തിയാഗോ എത്തിക്കുന്നത്. എക്സ്ബി, എക്സ്ഇ, എക്സ് എം, എക്സ്‌ടി, എക്സ് ഇസഡ് എന്നിവയാണ് ഇത്.നിലവിലെ ഇന്‍ഡിക ഇവി2ന് പകരമായായിരിക്കും സിക എത്തുക.
ക്രോം സ്ടിപ്പുള്ള ഗ്രില്ലാണുള്ളത്.ഡയമണ്ട് ഷെയിപ്പുള്ള ടെയില്‍ഗേറ്റും ഷാര്‍പ്പ് ഷോള്‍ഡര്‍ ലൈനുകളുംമറ്റുമുണ്ട്. എക്സ് ഒ പ്ലാറ്റ്ഫോമിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

ഇന്റഗ്രേറ്റഡ് റിയര്‍ സ്പോയിലര്‍, ഡ്യുവല്‍ടോണ്‍ ഇന്റീരിയര്‍, ഹാര്‍മന്റെ ഇന്‍ഫോയ്ടെയ്മെന്റ് സിസ്റ്റം, 3 സ്പോക്ക് പവര്‍ സ്റ്റിയറിംഗ്( ഓഡിയോ, ടെലിഫോണി കണ്‍ട്രോള്‍), ഇലക്ട്രോണിക്കലി അഡ്ജസ്റ്റബിള്‍ ഓര്‍വിഎം എന്നിവ ടാറ്റ തിയാഗോയുടെ സവിശേഷതകളാണ്.

ലുക്ക് മാറ്റി നിര്‍ത്തിയാല്‍ 1.2 ലിറ്റര്‍ റെവോട്രോണ്‍ ടര്‍ബോചാര്‍ജ്ജ്ഡ് പെട്രോള്‍ എഞ്ചിനും പിന്നെ 1.05 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എഞ്ചിനുമാണുള്ളത്. മികച്ച പെര്‍ഫോമന്‍സ് മാത്രമല്ല മികച്ച ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നു. എആര്‍എഐ സര്‍ട്ടിഫൈ ചെയ്ത 23.8 എന്ന മൈലേജാണ് പെട്രോള്‍ വേരിയന്റിനുള്ളത്, ഡീസലിന് ഉള്ളത് 27.28 ലിറ്ററുമാണുള്ളത്.