img

Navigation

Business

ഒടുവില്‍ അടിച്ചു മോനേ, ലോകത്തിലെ ഏറ്റവും ഭാഗ്യവാനെ തേടി മാധ്യമങ്ങള്‍

Asianet News 1 year ago
ഒടുവില്‍ അടിച്ചു മോനേ, ലോകത്തിലെ ഏറ്റവും ഭാഗ്യവാനെ തേടി മാധ്യമങ്ങള്‍

ഭാഗ്യം വരികയാണെങ്കില്‍ ഇങ്ങനെ വരണം. ലോകത്തിലെ ഏറ്റവും ഭാഗ്യവാനെ തേടി മാധ്യമങ്ങള്‍ പരക്കം പായുകയാണ്. ആരാണയാള്‍?. ഇത്തവണ യുകെയിലെ നാഷണല്‍ ലോട്ടറിയുടെ ടിക്കറ്റ് സമ്മാനം ലഭിച്ചത് ഒരാള്‍ക്ക് വിറ്റ ടിക്കറ്റിന്. ഈ ഭാഗ്യവാനെയാണ് തേടുന്നത്. 35.1 മില്യണ്‍ പൗണ്ടാണ് ഇയാള്‍ക്ക് ലഭിക്കുന്നത്.

ജീവിതം മുഴുവന്‍ മാറ്റി മറിക്കാവുന്ന പണമെന്നാണ് നാഷണല്‍ ലോട്ടറിയുടെ വക്താവ് തന്നെ ഇത് വിശദീകരിക്കുന്നത്. ഇതിനുമുമ്പത്തെ ഒരാള്‍ക്ക് ലഭിച്ചത് ജാക്ക്പോട്ട് റെക്കോര്‍ഡ് തുക 22.5 മില്യണ്‍ പൗണഅട് എന്നതാണ്.

50, 57, 31, 17, 41, 15, എന്നിവയാണ് സമ്മാനമടിച്ച നമ്പരുകള്‍. ഏതായാലും വിജയ്‌യെ തിരക്കി അന്വേഷണം ആരംഭിച്ചിരിക്കുകയാണ് വിദേശമാധ്യമങ്ങള്‍.

ഓണ്‍ലൈനായാണ് ലോട്ടോ ടിക്കറ്റുകള്‍ യുകെയില്‍ വാങ്ങുന്നത്. 8 മണി മുതല്‍ 11 വരെ എല്ലാദിവസവും ടിക്കറ്റ് വില്‍പ്പന ഉണ്ടാകും. നറുക്കെടുക്കുന്നദിവസം 7.30 ഓടെ ടിക്ഖറ്റ് വില്‍പ്പന അവസാനിക്കുകയും ചെയ്യും. യുകെയിലുള്ള 16 വയസിനു മുകളിലുള്ളവര്‍ക്കാണ് പങ്കെടുക്കാനാകുക.

1994 മുതലുള്ള ആദ്യ നറുക്കെടുപ്പ് മുതല്‍തന്നെ ബ്രിട്ടണിലെ ഏറ്റവും ജനപ്രിയമായ ഒന്നാണ് നാഷണല്‍ ലോട്ടറി നറുക്കെടുപ്പ്. 16 വയസായ ഏതാണ്ടെല്ലാവരും ഭാഗ്യം പരീക്ഷിക്കാനാഗ്രഹിക്കുന്നവരാണ്.