img

Navigation

Business

മാഗിയില്‍ മോണോസോഡിയം ഗ്ലൂക്കാമേറ്റ് ചേര്‍ത്തിട്ടില്ലെന്നു നെസ്‌ലെ സുപ്രീം കോടതിയില്‍

Asianet News 2 years ago
മാഗിയില്‍ മോണോസോഡിയം ഗ്ലൂക്കാമേറ്റ് ചേര്‍ത്തിട്ടില്ലെന്നു നെസ്‌ലെ സുപ്രീം കോടതിയില്‍

ദില്ലി: മാഗി നൂഡില്‍സില്‍ മോണോസോഡിയം ഗ്ലൂക്കാമേറ്റ് ചേര്‍ത്തിട്ടില്ലെന്നു നെസ്‌ലെ സുപ്രീംകോടതിയില്‍. സ്വാഭാവികമായ അളവില്‍ മാത്രമാണ് മോണോസോഡിയം ഗ്ലൂക്കാമേറ്റ് മാഗിയില്‍ കാണപ്പെടുന്നത്. എംഎസ്ജിയുടെ അളവ് കൃത്യമായി പരിശോധിയ്ക്കാന്‍ സൗകര്യമുള്ള ഒരു ലാബും ഇന്ത്യയിലില്ലെന്നും നെസ്‌ലെ സുപ്രീംകോടതിയില്‍ പറഞ്ഞു.

മാഗി നൂഡില്‍സില്‍ കൂടുതല്‍ പരിശോധന നടത്തണമെന്ന ഉപഭോക്തൃ അവകാശകമ്മീഷന്റെ ഉത്തരവിനെതിരെ നല്‍കിയ അപ്പീലിലാണു നെസ്‌ലെ നിലപാട് വ്യക്തമാക്കിയത്. മാഗിയിലെ രാസവസ്തുക്കളുടെ അളവു സംബന്ധിച്ച് വിശദമായ പരിശോധനയ്ക്കായി സാംപിളുകള്‍ മൈസുരുവിലെ ലാബിലയയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഈ സാംപിളുകള്‍ പരിശോധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് മൈസുരു ലാബ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേസില്‍ ജൂലൈ 19 ന് വാദം തുടരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.