img

Navigation

Crime

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

Asianet News 1 year ago
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

പത്തനംതിട്ട അടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഒറ്റപ്പാലം സ്വദേശി സുനീര്‍ ബാബുവും സുഹൃത്ത് ജോബിയുമാണ് അറസ്റ്റിലായത്. വിവാഹിതനായ സുനീ‍ര്‍ ബാബു ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

അടൂര്‍ പെരിങ്ങനാട് സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലാണ് സുനീര്‍ ബാബുവും സുഹൃത്ത് ജോബിയും അറസ്റ്റിലായത്. വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനുമായ സുനീര്‍ ബാബു ഒറ്റപ്പാലം നാലാം മൈല്‍ സ്വദേശിയാണ്. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയാണ് ജോബി കാഞ്ഞിരത്തുങ്കല്‍. കഴിഞ്ഞ 31നാണ് കേസിനാസ്‌പദമായ സംഭവം. പരീക്ഷയെഴുതാന്‍ പോയ പെണ്‍കുട്ടി തിരികെ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അടൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അടൂര്‍ സിഐ എംജി സാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലെ നാഗപട്ടണം റെയില്‍വേ സ്റ്റേഷനില്‍നിന്ന് സുനീര്‍ ബാബുവിനെയും പെണ്‍കുട്ടിയെയും കണ്ടെത്തുന്നത്.

ഫേസ്ബുക്കിലൂടെയാണ് സുനീര്‍ ബാബുവും പതിനേഴര വയസുള്ള പെണ്‍കുട്ടിയും തമ്മില്‍ പരിചയത്തിലാകുന്നത്. ഇതിനിടെ പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനവും നല്‍കി. അങ്ങനെ 31ാം തീയതി സുനീര്‍ ബാബു പെണ്‍കുട്ടിയെ എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെനിന്ന് സേലത്തും ട്രിച്ചിയിലും വേളാങ്കണ്ണിയിലുമെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്ന് നാഗപട്ടണത്ത് വെച്ച് പൊലീസിന്റെ പിടിയിലാവുകയായിരുന്നു. പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിക്കാന്‍ സുനീര്‍ ബാബുവിനെ സഹായിച്ചതിനാണ് ജോബിയെ അറസ്റ്റ് ചെയ്തത്. സുനീര്‍ ബാബു വിവാഹിതനാണെന്ന കാര്യം പൊലീസിന്റെ പിടിയിലായതിന് ശേഷമാണ് പെണ്‍കുട്ടി അറിയുന്നത്. അടൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‍ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.