img

Navigation

Crime

മോഷ്‌ടിച്ച വാഹനവുമായി യുവാവിന്റെ പരാക്രമം; മണിക്കൂറുകളോളം പിന്തുടര്‍ന്നിട്ടും പിടികൂടാനാവാതെ പൊലീസ്

Asianet News 1 year ago
മോഷ്‌ടിച്ച വാഹനവുമായി യുവാവിന്റെ പരാക്രമം; മണിക്കൂറുകളോളം പിന്തുടര്‍ന്നിട്ടും പിടികൂടാനാവാതെ പൊലീസ്

മോഷ്‌ടിച്ച വാഹനവുമായി വയനാട്ടില്‍ യുവാവിന്റെ പരാക്രമം. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ നിന്ന് കടത്തിയ പിക്കപ്പ് വാനുമായെത്തിയ യുവാവ് പൊലീസ് വാഹനമടക്കം നിരവധി വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ചീറിപ്പാച്ചിലിനിടയില്‍ വാഹനം മറിഞ്ഞതോടെ പ്രതി ഓടി രക്ഷപ്പെട്ടു. മോഷ്‌ടിച്ച വാഹനവുമായി ഒരാള്‍ അതിര്‍ത്തി കടന്ന് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്കെത്തിയതായി തമിഴ്നാട് പൊലീസില്‍ നിന്നും വൈകിട്ട് മൂന്ന് മണിക്കാണ് വയനാട് പൊലീസിന് വിവരം കിട്ടുന്നത്. ചോലാടി ചെക്ക്പോസ്റ്റില്‍ വെച്ച് തമിഴ്നാട് പൊലീസിലെ ഒരാള്‍ക്ക് ഈ വാഹനം ഇടിച്ച് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഗൂഡല്ലൂരില്‍ നിന്ന് ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് ഈ വാഹനം മോഷണം പോയത്. നാല് മണിയോടെ കല്‍പ്പറ്റയില്‍ നിന്നും പൊലീസ് ഈ വാഹനം കണ്ടെത്തി പിന്തുടര്‍ന്നതോടെയാണ് അമിതവേഗത്തില്‍ ഇയാള്‍ പരാക്രമം കാട്ടിയത്. കമ്പളക്കാട് , ബീനാച്ചി എന്നിവിടങ്ങളില്‍ മറ്റ് വാഹനങ്ങളുപയോഗിച്ച് തടയാന്‍ ശ്രമിച്ചപ്പൊഴൊക്കെ ഇയാള്‍ ഇടിച്ച് തെറിപ്പിച്ചു. നൂറിലധികം കിലോമീറ്ററുകള്‍ പൊലീസ് പിറകെ പാഞ്ഞിട്ടും നാട്ടുകാര്‍ ശ്രമിച്ചിട്ടും തടയാന്‍ കഴിയാതിരുന്ന വാഹനം രാത്രി ഏഴ് മണിയോടെ വാകേരിയില്‍ വെച്ച് മറിഞ്ഞു. തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെട്ടു. ഇതോടെയാണ് നാട്ടുകാര്‍ക്ക് ശ്വാസം നേരെ വീണത്. പ്രതിക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതമാണ്.