img

Navigation

Entertainment

വോട്ടവകാശം വിനിയോഗിക്കണമെന്ന ബോധവത്ക്കരണവുമായി കാവ്യാ മാധവന്‍

Asianet News 1 year ago
വോട്ടവകാശം വിനിയോഗിക്കണമെന്ന ബോധവത്ക്കരണവുമായി കാവ്യാ മാധവന്‍

വോട്ടവകാശം വിനിയോഗിക്കണമെന്ന ബോധവത്ക്കരണവുമായി കാവ്യാ മാധവന്‍. കാസര്‍ഗോഡ് ഭീമനടിയില്‍ ഞാന്‍ വോട്ടു ചെയ്യും കടമ നിര്‍വഹിക്കും എന്ന സൈന്‍വാളില്‍ ഒപ്പുവെച്ചാണ് സമ്മതിദാനാവകാശത്തിന്റെ മഹത്വം കാവ്യാ മാധവന്‍ വോട്ടര്‍മാരിലേക്ക് എത്തിച്ചത്.



തെരെഞ്ഞെടുപ്പുകളില്‍ മറ്റ് ജില്ലകളില്‍ നിന്നു വ്യത്യസ്‍തമായി പോളിംഗ് ശതമാനം കുറയുന്ന ജില്ലയാണ് കാസര്‍ഗോഡ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ രണ്ട് ലക്ഷം പേരാണ് ജില്ലയില്‍ വോട്ട് ചെയ്യാതിരുന്നത്. ഇതേ തുടര്‍ന്നാണ് വോട്ടര്‍മാരെ സമ്മതിദാന അവകാശത്തക്കുറിച്ച് ബോധവത്ക്കരിച്ച് പോളിംഗ് ബൂത്തിലെത്തിക്കാനുള്ള ശ്രമം ജില്ലാ ഭരണകൂടം തുടങ്ങിയത്. നൂറുകണക്കിന് സമ്മതിദായകരെ സാക്ഷിനിര്‍ത്തിയായിരുന്നു ചലച്ചിത്ര താരം കാവ്യാമാധവന്‍ ഞാന്‍ വോട്ടു ചെയ്യും കടമ നിര്‍വഹിക്കും എന്ന സൈന്‍വാളില്‍ ഒപ്പുവെച്ചത്.

സമ്മതിദാനാവകാശത്തിന്റെ മഹത്വം വിളിച്ചോതുന്ന കലക്ടര്‍ ചൊല്ലിക്കൊടുത്ത സമ്മതിദാന പ്രതിജ്ഞയും ഏറ്റുചൊല്ലിയാണ് കാവ്യാ മാധവന്‍ വേദിവിട്ടത്.