img

Navigation

Entertainment

രാത്രി 11 മണിക്കു ശേഷം വിളിക്കാമോ? - മുകേഷിന്റെ രസകരമായ മറുപടി!

Asianet News 2 years ago
രാത്രി 11 മണിക്കു ശേഷം വിളിക്കാമോ? - മുകേഷിന്റെ രസകരമായ മറുപടി!

നടന്‍ മുകേഷിനെ രാത്രി വിളിച്ചപ്പോള്‍ രൂക്ഷമായി പ്രതികരിച്ചുവെന്ന് അടുത്തിടെ വാര്‍ത്ത വന്നിരുന്നു. പകലന്തിയോളം പണിയെടുത്ത് രാത്രി വിശ്രമിക്കാന്‍ നോക്കുമ്പോള്‍ വിളിച്ചതിനാല്‍ മുകേഷ് ദേഷ്യപ്പെടുകയായിരുന്നു. പ്രായമുള്ള ഒരാളെ രാത്രി വിളിക്കുമ്പോള്‍ അന്തസ് വേണം എന്നൊക്കെയുള്ള ഓഡിയോ വാട്‍സ് ആപ്പിലും ഫേസ്ബുക്കിലും വൈറലുമായി. പിന്നീട് ചില സിനിമകളില്‍ ഇത് മുകേഷ് തന്നെ തമാശയായി പറയുകയും ചെയ്‍തു. എന്നാല്‍ ഇപ്പോള്‍ മുകേഷ് സിനിമാ നടന്‍ മാത്രല്ല, സിപിഎമ്മിന്റെ നിയമസഭാ സ്ഥാനാര്‍ഥിയാണ്. രാത്രി 11 മണി കഴിഞ്ഞാല്‍വിളിക്കാമോയെന്ന സംശയം സ്വാഭാവികം. കഴിഞ്ഞ ദിവസം മീറ്റ് ദ പ്രസ്സില്‍ മുകേഷിനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇക്കാര്യം ചോദിക്കുകയും ചെയ്‍തു. രസകരമായ മറുപടിയാണ് മുകേഷ് ഇതിനു നല്‍കിയത്. മുകേഷിന്റെ മറുപടി അറിയാന്‍ വീഡിയോ കണ്ടു നോക്കൂ..



മുകേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു - ഇയാള്‍ ഒരു മണിക്ക് വിളി. എടുത്തിട്ട് ഞാന്‍ ഗംഭീരമായിട്ട് ഞാന്‍ എല്ലാ പ്രശ്‍നങ്ങളും സംസാരിക്കും. വെക്കട്ടെ, ഞാന്‍ വെക്കട്ടെ. സഖാവേ എനിക്ക് ഉറക്കം വരുന്ന് എന്ന് മാത്രം പറയരുത്.