img

Navigation

News

ശ്രീനഗര്‍ എന്‍ഐടി വിഷയത്തില്‍ വിമര്‍ശനവുമായി രാഹുല്‍

Asianet News 1 year ago
ശ്രീനഗര്‍ എന്‍ഐടി വിഷയത്തില്‍ വിമര്‍ശനവുമായി രാഹുല്‍

ദില്ലി: ശ്രീനഗര്‍ എന്‍ഐടി വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പോലീസ് ലാത്തിചാര്‍ജ്ജിനെ അപലപിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി.വിദ്യാര്‍ത്ഥി വിഷയങ്ങളുമായി ബന്ധപ്പെട്ട് ബിജെപി ഇനിയും പാഠം പഠിച്ചിട്ടില്ല എന്നതിന് ഉദാഹരണമാണ് എന്‍ഐടി സംഭവമെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ജമ്മു കാശ്‍മീര്‍ ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ സിങ്ങ്  വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തി. ക്യാംപസില്‍ നടന്ന പോലീസ് അതിക്രമം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി നിര്‍മ്മല്‍ സിങ്ങ് പറഞ്ഞു. ഇന്നലെ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിയോഗിച്ച സംഘം എന്‍ഐടി ക്യാംപസില്‍ എത്തി സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു.

ക്യാംപസിനുള്ളില്‍ വിവേചനം നേരിടുന്നു എന്നാണ് കാശ്‍മീര്‍ താഴ്വരക്ക്  പുറത്തു നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ പരാതി.ക്യാംപസ് കശ്‍മീരിന് പുറത്ത് മാറ്റി സ്ഥാപിക്കണമെന്നും ദേശീയ പതാക മുഖ്യ കവാടത്തില്‍ ഉയര്‍ത്തണമെന്നും ഇതര സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ നാട്ടില്‍ പോകാന്‍ സന്നദ്ധത അറിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കുമെന്ന് കേന്ദ്ര സംഘം വ്യക്തമാക്കി.