img

Navigation

News

പ്രൊഫ. ജി എന്‍ സായിബാബയ്ക്ക് ജാമ്യം

Asianet News 2 years ago
 പ്രൊഫ. ജി എന്‍ സായിബാബയ്ക്ക് ജാമ്യം

ദില്ലി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് തടവിലായ ദില്ലി സര്‍വകലാശാലാ മുന്‍ അധ്യാപകന്‍ പ്രൊഫ. ജി എന്‍ സായിബാബയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. വീല്‍ ചെയറില്‍ കഴിയുന്ന പ്രൊഫ. സായിബാബയെ നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) യുമായി ബന്ധമുണ്ട് എന്നാരോപിച്ച്  2014 മെയിലാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബോംബേ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച് ജാമ്യാപേകഷ തള്ളിയതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുകയായിരുന്നു അദ്ദേഹം. ജാമ്യ ഹര്‍ജിക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന പ്രൊഫ. സായിബാബയുടെ ആവശ്യം തള്ളിയ കോടതി അന്ന് സായിബാബ കീഴടങ്ങുന്നില്ലെങ്കില്‍ അറസ്റ്റ് ചെയ്യണമെന്നും പൊലീസിനോട് നിര്‍ദേശിച്ചിരുന്നു. പ്രൊഫ. സായിബാബയുടെ മോചനത്തിനായി മനുഷ്യാവകാശ സംഘടനകളുടെ മുന്‍കൈയില്‍ പ്രക്ഷോഭം സജീവമായിരുന്നു.