img

Navigation

News

സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ജേക്കബ് തോമസ്

Asianet News 2 years ago
സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ജേക്കബ് തോമസ്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഡിജിപി ജേക്കബ് തോമസ്. തുടര്‍ഭരണം ആഗ്രഹിക്കുന്ന നേതാക്കള്‍ വ്യവസ്ഥതിയെ ജീര്‍ണതിയിലേക്കു നയിക്കുമെന്നു ജേക്കബ് തോമസ് പറഞ്ഞു. വിജിലന്‍സ് ആസ്ഥാനത്ത് അന്വേഷണ തീരുമാനങ്ങളല്ല രാഷ്ട്രീയ തീരുമാനങ്ങളാണു നടപ്പാക്കുന്നതെന്നും വിവരാവകാശ നിയമത്തെക്കുറിച്ചു തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറില്‍ ഡിജിപി പറഞ്ഞു.

തലപ്പത്തു നല്ല ഭരണാധികാരികള്‍ വന്നാല്‍ മാത്രമേ നല്ല ഉദ്യോഗസ്ഥര്‍ക്കു സ്ഥാനമുള്ളൂ. ആകാശത്തുനിന്നും പൊട്ടിവീണ ചിലരാണു സദ് ഭരണത്തെക്കുറിച്ച് സംസാരിക്കുന്നതെന്നു ജേക്കബ് തോമസ് പറഞ്ഞു. കരാറുകാരുടെ വികസനമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് നിയമം നിയമത്തിന്റെ വഴി പോകുമെന്നാണു ചിലര്‍ പറയുന്നത്. പക്ഷെ അത് ഒരിട്ടത്തും എത്തുന്നില്ല. തെളിവുകൊണ്ടുവരാനും ചില വെല്ലുവിളിക്കുന്നുണ്ട്.

അഴിമതിമൂടിവയ്ക്കാനാണു വിവരാവകാശ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നും ജേക്കബ് തോമസ് തുറന്നടിച്ചു. വിവരാവകാശ കാശ നിയമവും സദ്ഭരണവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ടിഐ കേരള ഫെഡറേഷനും അസോസിയേഷന്‍ ഫോര്‍ ലീഗല്‍ അസിസ്റ്റന്റ് ആന്റ് റീസര്‍ച്ചും ചേര്‍ന്നാണ് പ്രസ് ക്ലബില്‍ സെമിനാര്‍ സംഘടിപ്പിച്ചത്.