img

Navigation

Sports

ധോണിയ്ക്ക് തലവേദനയായി അമ്രപാലിയിലെ താമസക്കാര്‍

Asianet News 2 years ago
ധോണിയ്ക്ക് തലവേദനയായി അമ്രപാലിയിലെ താമസക്കാര്‍

നോയിഡ: ഇന്ത്യന്‍ ഏകദിന ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് തലവേദനയായി നോയിഡയിലെ അമ്രപാലി ഹൗസിംസ് സൊസൈറ്റിയിലെ താമസക്കാര്‍. സഫയര്‍ എന്ന പേരില്‍ നോയിഡ സെക്ടറില്‍ ആരംഭിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണ് ധോണി. 2009ല്‍ ആരംഭിച്ച പ്രോജക്ട് ഈ വര്‍ഷമാണ് പൂര്‍ത്തിയായി ഉടമകള്‍ക്ക് കൈമാറിയത്. എന്നാല്‍ ഫ്ലാറ്റുകളിലെ മരാമത്ത്, ഇലക്ട്രിക്കല്‍ ജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ആയിരത്തോളം ഫ്ലാറ്റുകളില്‍ എണ്ണൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്.

ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാര്‍ ധോണിയ്ക്കെതിരെ രംഗത്തുവന്നത്. താമസക്കാരെ പറ്റിച്ച ഈ ബില്‍ഡര്‍മാരുടെ പരസ്യത്തില്‍ നിന്ന് പിന്‍മാറണമെന്നാണ് ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് #AmrapaliMisuseDhoni എന്ന ടാഗ് ലൈനില്‍ അവര്‍ ധോണിയെ ട്വിറ്ററിലും ടാഗ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ഇവിടുത്തെ താമസക്കാര്‍.

അതേസമയം, സോഷ്യല്‍മീഡിയയിലൂടെ ദുഷ്പ്രചാരണംകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടില്ലെന്നാണ് അമ്രപാലി മാനേജ്മെന്റ് പറയുന്നത്. വലിയൊരു പ്രൊജക്ടില്‍ 4-5 ശതമാനം പണികള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും 90 ദിവസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കുമെന്നുമാണ് ഇവരുടെ വാദം. ധോണിയുടെ പേരുപയോഗിച്ചുള്ള ട്വിറ്റര്‍ പ്രചാരണം അവസാനിപ്പിക്കണമെന്നും അമ്രപാലി മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അത് ധോണിയ്ക്ക് കൂടി തലവേദനയാകുമെന്ന് ഉറപ്പാണ്.