img

Navigation

Sports

ഐപിഎല്ലില്‍ ഇന്ന് ആദ്യ പോരാട്ടം; ധോണിയും രോഹിത്തും നേര്‍ക്കുനേര്‍

Asianet News 1 year ago
ഐപിഎല്ലില്‍ ഇന്ന് ആദ്യ പോരാട്ടം; ധോണിയും രോഹിത്തും നേര്‍ക്കുനേര്‍

മുംബൈ: ഐപിഎല്‍ ട്വന്റി 20യില്‍ ഇന്ന് ആദ്യ പോരാട്ടം. മുംബൈ  ഇന്ത്യന്‍സും, റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സും ആണ് ഏറ്റുമുട്ടുന്നത്. മുംബൈയില്‍ രാത്രി 8 മണിക്കാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഒരു വശത്ത്. ഐപിഎല്ലില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള നായകന്‍ ധോണി നയിക്കുന്ന റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ് മറുവശത്ത്.

ഉശിരന്‍ തുടക്കത്തിന് ഒമ്പതാം സീസണ്‍ തയ്യാര്‍. ലസിത് മലിംഗയില്ലെങ്കിലും സന്തുലിതമാണ് മുംബൈ ഇന്ത്യന്‍സ്. നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം പാര്‍ത്ഥിവ് പട്ടേലോ ലെന്‍ഡല്‍ സിമ്മണ്‍സോ  ഓപ്പണിംഗിനെത്തും. ബൗളിംഗില്‍ പ്രതീക്ഷ ബുംറയും ഹര്‍ഭജനിലും. ഇരുപതുകാരന്‍ പേസര്‍ നാഥു സിംഗിന്റെയും  ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സഹോദരന്‍ കൃണാല്‍ പാണ്ഡ്യയുമാണ് ശ്രദ്ധേയരായ  പുതുമുഖങ്ങള്‍.

നവാഗതരെങ്കിലും പേര് പോലെ അതികായര്‍ തന്നെയാണ് പൂനെ. കെവിന്‍ പീറ്റേഴ്‌സണും സ്റ്റീവ് സ്മിത്തും ഫാഫ് ഡുപ്ലെസിയും അജിന്‍ക്യ രഹാനെയും എം എസ് ധോണിയും ഉള്‍പ്പെടുന്ന ബാറ്റിംഗ് നിരയെ ആരും പേടിക്കും. ബൗളിംഗില്‍ അശ്വിനെ അമിതമായി ആശ്രയിക്കേണ്ടിവരുമെന്നത് ദൗര്‍ബല്യമാണ്. താരലേലത്തില്‍   നാലരക്കോടിയിലേക്ക് വില കയറിയ ലെഗ്സ്‌പിന്നര്‍ മുരുഗന്‍ അശ്വിന്റെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍