img

Navigation

Magazine

വിമാനം കടലില്‍ ഇറക്കി; പൈലറ്റുമാര്‍ക്ക് നിസ്സാര പരിക്ക്

Asianet News 2 years ago
വിമാനം കടലില്‍ ഇറക്കി; പൈലറ്റുമാര്‍ക്ക് നിസ്സാര പരിക്ക്

ടെല്‍ അവീവ്: യാത്രയ്ക്കിടെ സാങ്കേതിക തകരാറുണ്ടായതിനെ തുടര്‍ന്ന് വിമാനം കടലില്‍ ഇറക്കി. ഇസ്രായേലിലാണ് അപകടം.  സംഭവത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് നിസ്സാര പരിക്കേറ്റു. വിമാനത്തില്‍ പൈലറ്റുമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സ്‌ദെ ദോവ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ രണ്ട് എഞ്ചിനുകളിലൊന്ന് കേടു വരികയായിരുന്നു. ഉടന്‍ തന്നെ വിമാനത്താവളത്തിലേക്ക് സന്ദേശമയച്ചു. എമര്‍ജന്‍സി ലാന്റിംഗ് നടത്തുന്നതിന് അനുമതി ലഭിച്ചുവെങ്കിലും അപ്പോഴേക്കും വിമാനത്തിന്റെ നിയന്ത്രണം വിട്ടിരുന്നു. തുടര്‍ന്ന് പൈലറ്റുമാര്‍ മിസിസിമി തീരത്തിനടുത്തുള്ള കടലില്‍ വിമാനം ഇറക്കുകയായിരുന്നു.

മുങ്ങിക്കൊണ്ടിരുന്ന വിമാനത്തില്‍നിന്ന് പൈലറ്റുമാരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.