Top

Results For "supremecourt"

13 Mar
Asianet news 1 year ago News

പാറമടകള്‍ക്ക് ലൈസന്‍സിനുള്ള പരിസ്ഥിതി അനുമതി: ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സംസ്ഥാനത്തെ അഞ്ച് ഹെക്ടറില്‍ താഴെയുള്ള പാറമടകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ പരിസ്ഥിതി അനുമതി വേണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. പാറമട ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി നേരത്തെ വിസമ്മതിച്ചിരുന്നു. അതിന് പിന്നാലെയാണ് സര്‍ക്കാര്‍ തന്നെ പാറമടകള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ എത്തിയത്. ഹൈക്കോടതി ഉത്തരവ് നിര്‍മ്മാണ മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു.

10 Jul
Asianet news 2 years ago Kerala

കെഎസ്ആര്‍ടിസി നല്‍കാനുളള ഡീസല്‍ സബ്‌സിഡി കുടിശ്ശിക ഈടാക്കണമെന്ന ഹര്‍ജി തള്ളി

ദില്ലി: കെഎസ്ആര്‍ടിസി നല്‍കാനുളള ഡീസല്‍ സബ്‌സിഡി കുടിശ്ശിക അടിയന്തരമായ ഈടാക്കണമെന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. 63 കോടി രൂപയായിരുന്നു കെഎസ്ആര്‍ടിസി ഐഒസിക്ക് നല്‍കാനുണ്ടായിരുന്നത്. ഈ തുക അടിയന്തരമായി കൊടുത്തുതീര്‍ക്കണമെന്ന് ഉത്തരവിടാനാവില്ലെന്നും കെഎസ്ആര്‍ടിസി ഒരു സര്‍ക്കാര്‍ കോര്‍പ്പറേഷനാണെന്ന കാര്യം മറക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു. കടുത്ത സാമ്പത്തികപ്രതിസന്ധിയുളളതിനാല്‍ കുടിശ്ശിക അടിയന്തരമായി ഈടാക്കി നല്‍കണമെന്നായിരുന്നു ഐഒസിയുടെ ആവശ്യം.

VIDEOS

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!