05 Apr
Asianet news 2 years ago Kerala

രാജസ്ഥാനില്‍ ദളിതര്‍ക്കെതിരെ ആക്രമണം: ആറുപേര്‍ അറസ്റ്റില്‍

രാജസ്ഥാനിലെ ചിത്തോര്‍ഗഢില്‍ മൂന്ന് ദളിത് വിദ്യാര്‍ഥികളെ ഒരു സംഘമാളുകള്‍ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിയ്ക്കുകയും ചെയ്തതായി പരാതി.

05 Apr
Asianet news 2 years ago India

മരിക്കുമ്പോള്‍ പ്രത്യുഷ ബാനര്‍ജി ഗര്‍ഭിണിയായിരുന്നോ എന്ന് സംശയം; ആന്തരികാവയവങ്ങള്‍ പരിശോധനയ്‌ക്ക് അയച്ചു

സീരിയല്‍ താരം പ്രത്യുഷ ബാനര്‍ജിയുടെ മരണത്തില്‍ ദുരൂഹത ഏറെന്നു. പ്രത്യുഷ ഗര്‍ഭിണിയായിരുന്നോ എന്നറിയാന്‍ ആന്തരികാവയവങ്ങള്‍ പരിശോധനയ്‌ക്ക് അയച്ചു. നടിക്ക് വലിയ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ ദിവസമാണ് പ്രത്യുഷ ബാനര്‍ജിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. പ്രത്യുഷ ഗര്‍ഭിണിയായിരുന്നെന്ന് സംശയമുള്ളതിനാല്‍ ആന്തരികാവയവങ്ങള്‍ വിശദ പരിശോധനയക്ക് അയച്ചു.

05 Apr
Asianet news 2 years ago Kerala

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ കുത്തിക്കൊന്നു

കുടുംബ വഴക്കിനെ തുടര്‍ന്ന് കോട്ടയത്ത് പാമ്പാടിക്ക് സമീപം പള്ളിക്കത്തോടില്‍ ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ കുത്തിക്കൊന്നു.പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി ലൂസിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. രാവിലെ പത്തുമ ണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. കുടുബ വഴക്കിനെ തുടര്‍ന്ന് പിരിഞ്ഞ് കഴിയുകയായിരുന്നു അരുവിക്കുഴി തോണക്കര വീട്ടില്‍ ജോര്‍ജ്ജും ഭാര്യ ലൂസിയും.

05 Apr
Asianet news 2 years ago Kerala

16കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മുന്‍ പഞ്ചായത്തംഗം റിമാന്‍ഡില്‍

പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയും തിരുന്നാവായ മുന്‍ പഞ്ചായത്തഅംഗവുമായ എടക്കുളം വെള്ളാടത്ത് മൊയ്തീനെ റിമാന്‍റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇയാളെ കല്‍പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പതിനാറു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍

05 Apr
Asianet news 2 years ago Kerala

പിഞ്ചു സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

പിഞ്ചു സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കോട്ടയം അമ്പലവയല്‍ സ്വദേശി മുഹമ്മദിനെയാണ് വളാഞ്ചേരി സിഐ കെജി.സുരേഷ് അറസ്റ്റ് ചെയ്തത്. പുത്തനത്താണി സ്വദേശിനികളായ ആറും പത്തും വയസ്സുള്ള സഹോദരിമാരാണ് പീഢനത്തിനിരയായത്. ഹോട്ടല്‍ ജീവനക്കാരനായ മുഹമ്മദ് വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. ഇയാളുടെ സമീപത്തെ വാടകമുറിയില്‍ താമസിച്ചിരുന്ന കുട്ടികളെ മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്ത് മിഠായി നല്‍കി മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ക്രൂരത.