03 Apr
Asianet news 2 years ago News

കലാഭവന്‍ മണിയുടെ ശരീരത്തില്‍ ചെറിയ അളവില്‍ മാത്രമാണ് കീടനാശിനി കണ്ടെത്തിയതെന്ന് മൊഴി

കലാഭവന്‍ മണിയുടെ ശരീരത്തില്‍ ചെറിയ അളവില്‍ മാത്രമാണ് കീടനാശിനി കണ്ടെത്തിയതെന്ന് കാക്കനാട് കെമിക്കല്‍ ലാബ് ഡയറക്ടര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കേസ് ഷീറ്റ് അനുസരിച്ചുള്ള ചികിത്സ മണിക്കു ലഭിച്ചിരുന്നെന്ന് ആശുപത്രി രേഖകള്‍ പരിശോധിച്ച മെഡിക്കല്‍ സംഘവും കണ്ടെത്തി.

01 Apr
Asianet news 2 years ago India

കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്നു മരണം 24 ആയി

കൊല്‍കത്തയില്‍ മേല്‍പ്പാലം തകര്‍ന്നുവീണു മരിച്ചവരുടെ എണ്ണം 24 ആയി. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ സൈന്യത്തിന്റെയും ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ തുടരുകയാണ്. അപകടം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

31 Mar
Asianet news 2 years ago Kerala

കുളത്തൂപ്പുഴയില്‍ ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്

കുളത്തൂപ്പുഴയില്‍ ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കൊട്ടാരക്കര എസ് സി - എസ് ടി കോടതിയാണ് ശിക്ഷ വിധിച്ചത്.

28 Mar
Asianet news 2 years ago News

മസ്കറ്റില്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ മലയാളി മുങ്ങിമരിച്ചു

മസ്കറ്റിലെ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ മലയാളി മുങ്ങിമരിച്ചു. ആലപ്പുഴ മാവേലിക്കര ചെട്ടികുളങ്ങര പനച്ചമൂട് സ്വദേശി പി.സി. മുരളി ആണ് മരിച്ചത്.ഖുറിയാത്തിലെ വാദി ദൈഖ അണക്കെട്ടിന്റെ താഴ്ഭാഗത്താണ് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുമ്പോഴായിരുന്നു അപകടം.

26 Mar
Asianet news 2 years ago India

കൊല്‍ക്കത്തയില്‍ 14 കാരിയായ വോളിബോള്‍ താരത്തെ യുവാവ് കുത്തിക്കൊലപ്പെടുത്തി

കൊല്‍ക്കത്തയില്‍ പതിനാല് വയസുകാരിയായ വോളിബോള്‍ താരത്തെ യുവാവ് കുത്തി കൊലപ്പെടുത്തി. കൂട്ടുകാരികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സുബ്രത സിന്‍ഹ എന്ന യുവാവ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ടിന എന്ന സംഗീത ഐച് ആണ് യുവാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.