POINT TABLE

ജര്‍മ്മനി ലോകകപ്പ് ജേതാക്കള്‍ ഫൈനലില്‍ അര്‍ജന്റീനയെ 1-0ന് തോല്‍പ്പിച്ചു എക്സ്ട്രൈ ടൈമില്‍ മരിയോ ഗോട്സെയാണ് ജര്‍മ്മനിയുടെ വിജയഗോള്‍ നേടിയത് ജര്‍മ്മനിയുടെ നാലാം ലോകകിരീടമാണിത് ലയണല്‍ മെസിക്ക് ഗോള്‍ഡന്‍ ബോള്‍ പുരസ്ക്കാരം

FREE KICK

അര്‍ജന്റീനക്ക് കളി ജയിക്കാന്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിന്റെയൊന്നും ആവശ്യമില്ല.അര്‍ജന്റീന കളിച്ച് ജയിച്ച് വന്നതാണ് അല്ലാതെ ഭാഗ്യത്തിന്ടെ കൂടെ വന്നതല്ല. ക്രോസ്സ് ബാറിന്റെ സഹായം കൊണ്ട് ഉള്ളില്‍ വന്ന ബ്രസീലിനേക്കാള്‍ മികച്ച പ്രകടനം ആണ് അര്‍ജന്റീന കാഴ്ച്ച വച്ചത്.

സ്പെയിനും ഇംഗ്ളണ്ടും ആദ്യ റൗണ്ടില്‍ ഓരോ കളികള്‍ ബാക്കി നില്‍ക്കേ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത് ; ഇറ്റലിയും പോര്‍ച്ചുഗലും പുറത്തേക്കുള്ള വഴിയിലും . ബോസ്നിയയുടെ മുന്നില്‍ നിന്ന് സെല്‍ഫ് ഗോളില്‍ രക്ഷപ്പെട്ട അര്‍ജന്റീന. മെക്സിക്കോയുടെ കരുത്തിന് മുന്നില്‍ നിന്ന് സമനിലയുമായി രക്ഷപ്പെട്ട ബ്രസീല്‍,ഹോളണ്ടിനെ വിറപ്പിച്ച് കീഴടങ്ങിയ ഓസ്ടേലിയ. ഈ ലോക കപ്പ് ചരിത്രത്തില്‍ ഇടം പിടിക്കും. "അട്ടിമറികളുടെ ലോകകപ്പ്"

ഇനി ഫിഫ യോഗത്തിന് വരുന്ന സ്പെയിന്‍ ഒപ്പിടാതെ വോട്ട് ചെയ്യുമോ.. ലോകകപ്പില്‍ പരാജയപ്പെട്ട ശേഷവും യൂറോപ്യന്‍ ചാമ്പ്യന്മാരായി തുടരുന്നത് ധാര്‍മ്മികമായി അവരെ അലട്ടില്ലെ..??? പിന്നെ ചിലപ്പോ ശ്രീമതി ടീച്ചര്‍ സോറി ഹോളണ്ട് പറഞ്ഞേക്കും ബേബിയുടെ സോറി സ്പെയ്ന്‍റെ നിലപാട് വേണമെങ്കില്‍ വാശിയായി കണക്കാക്കാമെന്ന് ... പിന്നെ ജയിക്കുന്നവന് മനസ്സിലാകില്ലല്ലോ.. തോറ്റവന്‍റെ വേദന...

ഇത് കളിയാണ് ചിലപ്പോള്‍ വിജയങ്ങളും പരാജയങ്ങളും ഉണ്ടാവാം. 5 വര്‍ഷം തൊട്ടു ഇന്നലവരെ അവര്‍ രാജാക്കന്മാര്‍ തന്നെയായിരുന്നു. ഇന്ന് അവരുടെ സമയമല്ല.ഇന്നലവരെ അവരെ അവരുടെ കളിയെ വാഴ്ത്തി പാടിയവര്‍ ഇന്ന് അവര്‍ക്ക് കളി അറിയില്ലെന്ന് പറയുന്നത് ന്യായമല്ല. അത് അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നതിനു തുല്യമാണ്.

ബ്രസീലിലെ പച്ചപുല്‍ത്തകിടിയില്‍ അവന്‍ നടന്നകന്നു !!സാവിയും ഇനിയെസ്ടയും ബീഡി വലിച്ചു ..!!കാസിയസ്സിന്റെ മാറ് പിളര്‍ന്ന്‍ രക്തം കുടിച്ചൂ സാഞ്ചസും വര്‍ഗാസും !!ടോറസിനും വിയ്യയ്ക്കും ജലദോഷമായിരുന്നു !!ഗ്രൌണ്ടിലെ അവസാന ലൈറ്റും കെടുത്തുമ്പോള്‍ സെക്ക്യൂരിറ്റിക്കാരന്‍ ഡെല്‍ ബോസ്ക്കൊയോടു ചോദിച്ചു !!ഇനിയും വരില്ലേ ഇതു വഴി '' കാളകളെയും '' തെളിച്ച്..

ദോഷം പറയരുതല്ലോ ഒരു ചക്ക വീണു മുയല്‍ ചത്തു മെസ്സീ മെസ്സീനു പറഞ്ഞവരേ നിങ്ങള്‍ക്കു സസീ സസീന്നു പറയാര്‍ന്നു ഇതിലും ഭേദം എന്തോന്നടേയ് അര്‍ജ്ജന്റീനക്കാരെ ഇതിലും നന്നായി ഞങ്ങള്‍ടേ കൊല്ലത്തെ ഗഡികള്‍ കളിക്കും അഭിനന്ദനങ്ങള്‍ ബോസ്നിയാ