ആളുകളെ ഏപ്രില്‍ ഫൂളാക്കുവാന്‍ നോക്കിയ ഗൂഗിള്‍ സ്വയം ഫൂളായി

ആളുകളെ ഏപ്രില്‍ ഫൂളാക്കുവാന്‍ നോക്കിയ ഗൂഗിള്‍ സ്വയം ഫൂളായി

ന്യൂയോര്‍ക്ക്: ഏപ്രില്‍ 1 ന് ആളുകളെ മണ്ടന്മാരാക്കുവാന്‍ ഇറങ്ങിയ ഗൂഗിള്‍ സ്വയം മണ്ടന്മാരായി. ഒരോ വര്‍ഷവും ഏപ്രില്‍ 1ന് വ്യത്യസ്തമായ പരീക്ഷണങ്ങളുമായാണ് വിഡ്ഢിദിന ഗൂഗിള്‍ അവതരിപ്പിക്കാറ്. ഇതിന്റെ ഭാഗമായി ഇത്തവണ അവതരിപ്പിച്ച് ഫീച്ചര്‍ ജിമെയിലില്‍ ആയിരുന്നു. ജി മെയിലില്‍ കംപോസ് ടാബിലെ പ്രത്യേക ടെക്സ്റ്റ് വിന്റോയില്‍ മെസേജ് തയാറാക്കിയ ശേഷം 'സെന്‍ഡ് +മൈക്ക് ഡ്രോപ്പ്' എന്ന പുതിയ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഇ മെയിലിനെക്കുറിച്ച് സ്വയം വിശദീകരിക്കുന്ന രീതിയിലുള്ള ഒരു അനിമേറ്റഡ് ജിഫ് കൂടി അയക്കപ്പെടുമെന്നതായിരുന്നു ജി മെയിലിലെ പുതിയ ഫീച്ചര്‍. ഇക്കാര്യം ഗൂഗിള്‍ തങ്ങളുടെ ഓദ്യോഗിക ബ്ലോഗിലൂടെ വെള്ളിയാഴ്ച പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇത്തരത്തില്‍ അയക്കുന്ന മെയിലുകള്‍ ജി മെയില്‍ ഇന്‍ബോക്‌സില്‍ ലഭിക്കുന്നയാള്‍ തുറന്നു വായിക്കുമ്പോള്‍ 'ഡിസ്പിക്കബല്‍ മീ' അനിമേറ്റഡ് ജിഫ് ഇമേജ് കൂടി ഉള്ളടക്കത്തിനൊപ്പം ഇമെയില്‍ ലഭിക്കുന്നയാള്‍ കാണുക. എന്നാല്‍ ഔദ്യോഗികമായ മെയിലുകളിലും അനുശോചനമറിയിച്ചുള്ള സന്ദേശങ്ങളിലും ഈ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ അനവസരത്തിലുള്ള സാന്നിധ്യം നിരവധി ജിമെയില്‍ ഉപഭോക്താക്കള്‍ക്ക് തലവേദന സൃഷ്ടിച്ചു. ട്വിറ്ററിലും മറ്റും ഇതിന് എതിരെ പ്രതിഷേധം ഉയര്‍ന്നു. ബോസിന് അബദ്ധത്തില്‍ ഇത്തരം ഒരു മെയില്‍ അയച്ചതിന് ഒരു വ്യക്തിക്ക് ജോലി നഷ്ടപ്പെട്ടു എന്നുവരെ ആരോപണം ഉയര്‍ന്നു.

ഇതോടെ ഗൂഗിള്‍ തങ്ങളുടെ ഏപ്രില്‍ ഫൂള്‍ പദ്ധതി 24 മണിക്കൂര്‍ പിന്നിടും മുന്‍പേ പിന്‍വലിച്ചു. അതിന് പുറമേ സംഭവത്തില്‍ മാപ്പും ഗൂഗിള്‍ പറഞ്ഞു. എന്തായാലും വലിയ തിരിച്ചടിയാണ് ഗൂഗിളിന് സംഭവിച്ചത് എന്നാണ് ടെക് ലോകം വിലയിരുത്തുന്നത്.

 

Please give us the valuable feedback and keep touch with us...