ജുറാസിക് യുഗം വീണ്ടും വരുമോ?, സിനിമയെ തോല്‍പ്പിക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍

ജുറാസിക് യുഗം വീണ്ടും വരുമോ?, സിനിമയെ തോല്‍പ്പിക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍

ജുറാസിക് കാലഘട്ടത്തിലെ ഓരോ കണ്ടെത്തലും ഗവേഷകരെ മോഹിപ്പിക്കാറുണ്ട്. കാരണം വിട്ടുപോയ ഓരോ കണ്ണിയും പരിണാമസിദ്ധാന്തങ്ങളിലെയും വികാസം പ്രാപിക്കലിന്റെയും വിലപ്പെട്ട അറിവുകളാണ് പ്രദാനം ചെയ്യുന്നത്.

ജുറാസിക് പാര്‍ക് സിനിമ ഓര്‍മ്മയില്ലേ?., മരക്കറക്കുള്ളില്‍ കുടുങ്ങിക്കിട്ടിയ ജുറാസിക് കാലഘട്ടത്തിലെ കൊതുകില്‍നിന്നും ദിനോസറിന്റെ ഡിഎന്‍എ എടുത്ത് ഭീമനെ സ്രഷ്ടിക്കുന്നത് കണ്ട് നാം ഇതൊക്കെ നടക്കുമോയെന്ന് അമ്പരന്നി
ട്ടുണ്ട്.

ഏതായാലും ഇവിടെ ഇതാ കൊതുകിനെയൊക്കെ മറന്നേക്കൂ. പുരാതന പല്ലി വര്‍ഗത്തില്‍പ്പെട്ട ജുറാസിക് കാലഘട്ടത്തിലെ ഒരു ജീവിയെത്തന്നെ മരക്കറക്കുള്ളില്‍(amber) കുടുങ്ങിയ നിലയില്‍ കണ്ടെത്തിയിരിക്കുകയാണ് ആര്‍ക്കിയോളജിസ്റ്റുകള്‍.

100 ദശലക്ഷം പഴക്കമുണ്ടത്രേ ഇവയ്ക്ക്. മ്യാന്‍മാറിലെ കച്ചിന്‍ സംസ്ഥാനത്തുനിന്നാണ് ഈ പന്ത്രണ്ടോളം പല്ലിവര്‍ഗത്തിന്റെ ഫോസില്‍ കിട്ടിയത്.

മൃദുലകോശങ്ങളും എല്ലുകളും എല്ലാം വ്യക്തമായി സംരക്ഷിക്കപ്പെട്ട നിലയിലാണ് ഇവ ലഭിച്ചിരിക്കുനവ്നത്. മൈക്രോ സിടി സ്കാന്‍ പോലുള്ളവ നടത്തിയാണ് നിലവിലെ നിരീക്ഷണം.

ഹിമയുഗത്തിനൊടുവിലെന്നോ വംശനാശം വന്നു എന്നു കരുതപ്പെടുന്നതാണ് മാമോത്തുകളെന്നറിയപ്പെടുന്ന വളഞ്ഞ കൊമ്പുകളുള്ള ഭീമന്‍ ആനക ഡിഎന്‍എയില്‍ നിന്ന് അവയെ പുനസൃഷ്ടിക്കാനൊരുങ്ങുന്നതെന്ന വാര്‍ത്തകള്‍ ഓര്‍മ്മയുണ്ടാവുമല്ലോ?. ഇത്തരത്തില്‍ ജുറാസിക് പാര്‍ക് സിനിമ യാഥാര്‍ഥ്യമാവുമോയെന്ന ചര്‍ച്ചയിലാണ് ശാസ്ത്രലോകം.

Please give us the valuable feedback and keep touch with us...