ആപ്പിള്‍ ഐഫോണ്‍ എസ്.ഇ ഇന്ത്യക്കാരെ ആപ്പിള്‍ നിരാശപ്പെടുത്തി: 5 കാരണങ്ങള്‍

ആപ്പിള്‍ ഐഫോണ്‍ എസ്.ഇ ഇന്ത്യക്കാരെ ആപ്പിള്‍ നിരാശപ്പെടുത്തി: 5 കാരണങ്ങള്‍

ഏറെ നാളായി ഇന്ത്യ അടക്കമുള്ള സ്മാര്‍ട്ട് ഫോണുകള്‍ ഏറ്റവും വിറ്റഴിയുന്ന രാജ്യങ്ങളിലെ ഐഫോണ്‍ പ്രേമികള്‍ കാത്തിരുന്ന ഒരു പ്രഖ്യാപമായിരുന്നു ഐഫോണ്‍ എസ്ഇ. എന്നാല്‍ ആ കാത്തിരിപ്പ് നിരാശയായി എന്നാണ് പ്രമുഖ ടെക് സൈറ്റുകളുടെ വിലയിരുത്തല്‍. ബ്രാന്‍ഡിന്റെ വലിപ്പവും ഗുണമേന്മായും ആപ്പിളിന്റെ ഫോണിന് ഉണ്ടാകും എന്ന് എല്ലാവരും ഉറപ്പ് പറയുമ്പോഴു ഇന്ത്യയില്‍ ഈ ഫോണ്‍ വിജയിക്കില്ലെന്ന് പറയാനുള്ള കാരണങ്ങള്‍ നോക്കാം.


1. 1136 x 640 പിക്‌സല്‍ റെസലൂഷന്‍ നല്‍കുന്ന 4 ഇഞ്ച് സ്‌ക്രീനുള്ള റെറ്റിന ഡിസ്‌പ്ലേയാണ് ഐഫോണ്‍ എസ്ഇക്ക് ഉള്ളത്. പക്ഷേ 5 ഇഞ്ചിന് മുകളില്‍ വലുപ്പമുള്ള സ്‌ക്രീനുകളോട് കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചു വരുന്ന ശരാശരി ഇന്ത്യന്‍ ഉപഭോക്താവിനെ ഇത് തൃപ്തിപ്പെടുത്തില്ലെന്നാണ് പ്രഖ്യാപിത ടെക് വിദഗ്ധരുടെ മതം, എന്നാല്‍ ആപ്പിള്‍ ക്വാളിറ്റി ഇതിനെ മറികടക്കും എന്നാണ് ഇതിനുള്ള എതിര്‍വാദം.


2. ഇന്ത്യയിലെ വില്‍പന വില 39,000 എന്ന് പ്രഖ്യാപിച്ചു ആപ്പിള്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ നിരാശരാക്കി. 10,000 രൂപയ്ക്കടുത്ത് സര്‍വ സൗകര്യങ്ങളും മെച്ചപ്പെട്ട ചൈനീസ് നിര്‍മ്മിത ഫോണുകള്‍ ലഭിക്കുമ്പോള്‍ ആപ്പിള്‍ എന്ന പേരിനു വേണ്ടി മാത്രം ഏകദേശം നാല് ഫോണ്‍ വാങ്ങാനുള്ള പൈസ മുടക്കാന്‍ ഏതായാലും ഇടത്തരക്കാരന്‍ മടിക്കും, പണ്ടുള്ള പരസ്യം പോലെ ഇന്ത്യക്കാരനെ നാസയുടെ റോക്കറ്റ് കാണിച്ചാലും എത്ര മൈലേജ് കിട്ടും എന്ന് ചോദിക്കും. അത്തരത്തിലാണ് സ്മാര്‍ട്ട്‌ഫോണ്‍ വിലയും.


3. തങ്ങളുടെ ഭാവിയിലേക്കുള്ള കാല്‍വെയ്പ്പ് എന്ന് പറഞ്ഞാണ് ആപ്പിള്‍ ഐഫോണ്‍ 6ല്‍ ത്രീഡി ടെച്ച് അവതരിപ്പിച്ചത്. എന്നാല്‍ 39,0000 രൂപയ്ക്ക് ഇന്ത്യയില്‍ എത്തുന്ന ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന് ത്രിഡി ടച്ച് ഇല്ല. ഈ വിലയില്‍ 16 ജിബിയുടെ ആന്തരിക സംഭരണശേഷി മാത്രം വാഗ്ദാനം ചെയ്യുന്ന ഫോണ്‍ മാത്രമാണ് ഐഫോണ്‍ എസ്ഇ എന്നതും ഇന്ത്യക്കാരെ സംബന്ധിച്ച് നിരാശ തന്നെ. കുറഞ്ഞ ബാറ്ററി ലൈഫും പഴഞ്ചന്‍ രൂപകല്‍പ്പനയും ഐഫോണ്‍ എസ്ഇ എന്നും ചിലര്‍ വിലയിരുത്തുന്നു.


4. ഇനി മേന്മകള്‍ നോക്കിയാല്‍ 1.85 ജിഗാഹെട്‌സ് വേഗത നല്‍കുന്ന ഡ്യുവല്‍ കോര്‍ എ 9 പ്രോസസറാണ് ഐഫോണ്‍ എസ് ഇക്ക് കരുത്തേകുന്നത്; മോഷന്‍ കോ പ്രോസസറായ എം 9 ലെ ഫോണ്‍ എസ് ഇ ക്ക് മതിയായ ഗെയിമിംഗ് വേഗത നല്‍കുന്നുണ്ട്. ഈ കാരണങ്ങള്‍ മാത്രമാണ് ഐഫോണ്‍ എസ് ഇ യുടെ മേന്മകള്‍ എന്ന് ചുരുക്കിപ്പറയാം.

5. ഐ ഫോണ്‍ 5 എസിന് സമാനമായ രൂപകല്‍പ്പനയോടെ എത്തിയിരിക്കുന്ന ഫോണിന് 5 എസിനേക്കാള്‍ മികച്ച ഹാര്‍ഡ് വെയറാണുള്ളത്. കൂടാതെ ഈ ഫോണിന്റെ വരവോടെ ഐഫോണ്‍ 5 എസിന്റെ നിര്‍മ്മാണവും വിതരണവും അവസാനിപ്പിക്കുകയാണ് എന്നത് ആപ്പിളിനെ സംബന്ധിച്ച് ആത്മഹത്യാപരമായ തീരുമാനമാണെന്ന് ചിലര്‍ വിലയിരുത്തുന്നുണ്ട്

 

 

Please give us the valuable feedback and keep touch with us...