ആപ്പിള്‍ ഐപാഡ് പ്രോ വിപണിയില്‍ എത്തുന്നു

ആപ്പിള്‍ ഐപാഡ് പ്രോ വിപണിയില്‍ എത്തുന്നു

ആപ്പിള്‍ തങ്ങളുടെ ഐപാഡിന്‍റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ഐഫോണ്‍ എസ്ഇക്ക് ഒപ്പം തന്നെയാണ് 9.7 ഇഞ്ച് സ്ക്രീന്‍ വലിപ്പമുള്ള ഐപാഡ് പ്രോ ആപ്പിള്‍ ക്യൂപ്രിട്ടിനോയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയത്. മുന്‍പ് ഇറക്കിയ 12.9 ഇഞ്ച് വലിപ്പമുള്ള ഐപാഡിന്‍റെ അല്‍പ്പം വലിപ്പം കുറഞ്ഞ മോഡലാണ് പുതിയ ഐപാഡ് എന്ന് പറയാം.

സില്‍വര്‍, സ്പൈസ് ഗ്രേ, ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. ഏതാണ്ട് 49,000 രൂപയ്ക്ക് അടുത്തായിരിക്കും ഈ ഐപാഡിന്‍റെ 32 ജിബി പതിപ്പിന് ഇന്ത്യയിലെ വില എന്നാണ് ആദ്യ സൂചനകള്‍. 32 ജിബി, 128 ജിബി പതിപ്പ് പുറമേ പുതിയ 256 ജിബി പതിപ്പും ആപ്പിള്‍ ഇറക്കിയിട്ടുണ്ട്. ഐപാഡ് പതിപ്പുകളിലെ ഏറ്റവും കൂടുതല്‍ സ്റ്റോറേജുള്ള ഗാഡ്ജറ്റായിരിക്കും അത്.

അമേരിക്കയില്‍ മാര്‍ച്ച് 31 തന്നെ വിപണിയില്‍ എത്തുന്ന ഐപാഡ് പ്രോ, ഏപ്രില്‍ രണ്ടാം വാരത്തില്‍ ഇന്ത്യയില്‍ എത്തുമെന്നാണ് സൂചനകള്‍. അപ്പിള്‍ പ്രോയ്ക്ക് ഒപ്പം 8,600 രൂപ ചിലവില്‍ ആപ്പിള്‍ പെന്‍സിലും, 13,600 രൂപ മുടക്കിയാല്‍ സ്മാര്‍ട്ട് കീബോര്‍ഡും ലഭിക്കും. ഒപ്പം 3,700 മുതല്‍ 5,000 രൂപ വിലവരുന്ന കെയ്സുകളും ഒപ്പം ഉണ്ടാകും.

Please give us the valuable feedback and keep touch with us...