സ്റ്റാര്‍വാര്‍ ആയുധം വികസിപ്പിച്ച് ഇന്ത്യ

സ്റ്റാര്‍വാര്‍ ആയുധം വികസിപ്പിച്ച് ഇന്ത്യ

സ്റ്റാര്‍വാര്‍ ആയുധം വികസിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഡയറക്ടഡ് എനര്‍ജി വെപ്പണ്‍ (ഡിഇഡബ്യൂ) എന്ന് പറയപ്പെടുന്ന ആയുധങ്ങളാണ് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിക്കുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനകം തന്നെ ഇത്തരം ആയുധങ്ങള്‍ യുഎസ്, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ വികസിപ്പിക്കാന്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഈ ശ്രേണിയിലേക്കാണ് ഇന്ത്യയും എത്തുന്നത്.

ലേസര്‍ കിരണങ്ങളും, ഊര്‍ജശേഷി കൂടിയ മൈക്രോവേവുകളുമാണ് ഭാവിയിലെ പോര്‍മുഖങ്ങളില്‍ ഉപയോഗിക്കപ്പെടുക എന്ന തിരിച്ചറിവാണ് പുതിയ ആയുധങ്ങള്‍ വികസിപ്പിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. ഇതിനകം തന്നെ 10 കിലോവാട്ട് ഡിഇഡബ്യൂ ആയുധം ഡിആര്‍ഡിഒ തയ്യാറാക്കി വരുകയാണ്. ആകാശത്തുനിന്നുള്ള ആക്രമണങ്ങളെ തടയാന്‍ പ്രാപ്തമാണ് ഈ ആയുധം എന്നാണ് റിപ്പോര്‍ട്ട്.

800 മീറ്റര്‍ ഉയരത്തില്‍ ഉള്ള ലക്ഷ്യം വരെ തകര്‍ക്കാന്‍ കഴിയുന്ന ഉപകരണം ഹൈദരാബാദിലെ സെന്‍റര്‍ ഫോര്‍ എനര്‍ജി സിസ്റ്റം ആന്‍റ് സയന്‍സില്‍ പ്രാഥമിക പരീക്ഷണം നടത്തിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ സൈന്യത്തിനായി കഴിഞ്ഞ സെപ്തംബറില്‍ ഹരിയാനയിലെ ടെര്‍മിനല്‍ ബാലസ്റ്റിക്ക് റിസര്‍ച്ച് ലാബിന്‍റെ ഫയറിങ്ങ് റൈ‌ഞ്ചിയില്‍ സൈന്യത്തിനായി ഇതിന്‍റെ പ്രവര്‍ത്തന പ്രദര്‍ശനവും ഡിആര്‍ഡിഒ നടത്തിയിട്ടുണ്ട് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Please give us the valuable feedback and keep touch with us...