പ്രോഫൈല്‍ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെ കുടുക്കാന്‍ ഫേസ്ബുക്ക്

  പ്രോഫൈല്‍ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെ കുടുക്കാന്‍ ഫേസ്ബുക്ക്

മറ്റൊരു വ്യക്തിയുടെ പ്രോഫൈല്‍ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെ കുടുക്കാന്‍ ഫേസ്ബുക്ക് പുതിയ സംവിധാനം ഒരുക്കുന്നു. നിലവില്‍ ഒരു അ!ജ്ഞാതന് ഒരു വ്യക്തിയുടെ പ്രോഫൈല്‍ ചിത്രം ഉപയോഗിച്ച് അക്കൗണ്ട് തുറന്ന് പ്രവര്‍ത്തിച്ചാല്‍ എളുപ്പത്തില്‍ അയാളെ കണ്ടെത്താന്‍ സാധിക്കില്ല, ഇതിനാണ് ഫേസ്ബുക്ക് ഗവേഷകര്‍ പരിഹാരം കാണുവാന്‍ ഒരുങ്ങുന്നത്.

ഇനി നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ അല്ലെങ്കില്‍ നിങ്ങളുടെ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറ്റൊരാള്‍ ഉപയോഗിക്കുന്നുവെന്ന് ഫേസ്ബുക്കിന് തോന്നിയാല്‍ അത് മുന്നറിയിപ്പായി നിങ്ങള്‍ക്ക് ലഭിക്കും. ഈ നോട്ടിഫിക്കേഷന്‍ അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് നിയമപരമായോ സ്വതന്ത്ര്യമായോ ഈ പ്രശ്‌നത്തെ നേരിടാം.

നിങ്ങള്‍ പരിശോധിച്ച് ദുരുപയോഗം കണ്ടെത്തുന്ന പ്രൊഫൈല്‍ ഫെയ്‌സ്ബുക്ക് സംഘം വിശദമായ പരിശോധനക്ക് വിധേയമാക്കുകയും പരാതി ന്യായമെങ്കില്‍ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്യും. ഇതോടെ ഇന്ന് നിലനില്‍ക്കുന്ന നിരവധി വ്യാജ പ്രൊഫൈലുകളെയും ഐഡികളുടെ ശല്യം തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ ഫീച്ചറുകള്‍ക്കൊപ്പം പ്രൊഫൈലുകളില്‍ അനാവശ്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നവരേയും കുടുക്കാന്‍ ഫെസ്ബുക്ക് സംവിധാനമൊരുക്കും. വയലന്‍സ്, വര്‍ഗീയത, വ്യക്തിഹത്യ എന്നിവ പ്രകടമാക്കുന്ന ചിത്രങ്ങള്‍ നീക്കാനും അവ അപ്ലോഡ് ചെയ്യുന്ന പ്രൊഫൈലുകള്‍ നിശ്ചിത കാലത്തേക് മരവിപ്പിക്കുകയോ സ്ഥിരമായി നിര്‍ത്തലാക്കാനോ സാധ്യതയുണ്ട്. ഇതിനൊപ്പം ഫോട്ടോകളും മറ്റ് ഉള്ളടക്കങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള രീതിയിലും മാറ്റങ്ങള്‍ വരുമെന്ന് സൂചനയുണ്ട്.

Please give us the valuable feedback and keep touch with us...