ഫേസ്ബുക്കിലെ ഫേക്കുകള്‍ സൂക്ഷിക്കുക...! ഉഗ്രന്‍ പണി വരുന്നു

ഫേസ്ബുക്കിലെ ഫേക്കുകള്‍ സൂക്ഷിക്കുക...! ഉഗ്രന്‍ പണി വരുന്നു

ഫേസ്ബുക്കിലെ ഏറ്റവും മോശം പ്രവണതകളിലൊന്നായ ഫേക്ക് അക്കൌണ്ടുകളെ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം വരുന്നു. പ്രമുഖരായവരുടെയും മറ്റും പേരുകളില്‍ അവരറിയാതെ ഫേസ്ബുക്ക് അക്കൌണ്ടുകള്‍ തുടങ്ങുന്നവരെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമായും പുതിയ സംവിധാനം കൊണ്ടുവരുന്നതെങ്കിലും സ്വന്തമല്ലാത്ത പ്രൊഫൈല്‍ ചിത്രങ്ങളും പേരുകളും മറ്റ് വ്യക്തിഗത വിവരങ്ങളും ഉപയോഗിക്കുന്നത് ഇതിലൂടെ തടയാനാവും. ഒരാളുടെ പേരിനോട് സാമ്യമുള്ള പേരും ചിത്രങ്ങളടക്കമുള്ളവയും മറ്റൊരു അക്കൌണ്ടിലും ഉപയോഗിക്കപ്പെടുന്നുണ്ടെങ്കില്‍ രണ്ട് പ്രൊഫൈലുകളിലും ഇത് സംബന്ധിച്ച അറിയപ്പ് ലഭിക്കും.

ഒറിജിനലാണെന്ന് തെളിയിക്കുന്നവര്‍ക്ക് അക്കൌണ്ട് തുടരാം. ഇല്ലെങ്കില്‍ അടച്ചുപൂട്ടും. മറ്റുള്ളവരുടെ ചിത്രങ്ങള്‍ അവരുടെ അനുമതിയില്ലാതെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതിനും നിയന്ത്രണം വരും. മറ്റൊരാള്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ നിങ്ങളുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്ത് മാറ്റാന്‍ സാധിക്കും. ഇതിനായി ചിത്രങ്ങള്‍ അപ്‍ലോഡ് ചെയ്യുമ്പോള്‍ അതിലുള്ള മുഖം തിരിച്ചറിയാവുന്നവരെയെല്ലാം ഫേസ്ബുക്ക് തന്നെ മനസിലാക്കി നോട്ടിഫിക്കേഷന്‍ നല്‍കും. ഇതിന് പോസ്റ്റ് ഇട്ടയാള്‍ ടാഗ് ചെയ്യണമെന്നില്ല. പോസ്റ്റ് ഇഷ്‌ടപ്പെട്ടില്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാം. ട്രോള്‍ ചെയ്യപ്പെടുന്നവര്‍ക്കെല്ലാം ഇനി നോട്ടിഫിക്കേഷന്‍ പോകും.75 ശതമാനത്തോളം അക്കൌണ്ടുകളില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് ലഭ്യമായിത്തുടങ്ങും.

Please give us the valuable feedback and keep touch with us...