സുഹൃത്തുക്കള്‍ സുക്കര്‍ബര്‍ഗിനെ വിഡ്ഢിയാക്കിയപ്പോള്‍

സുഹൃത്തുക്കള്‍ സുക്കര്‍ബര്‍ഗിനെ വിഡ്ഢിയാക്കിയപ്പോള്‍

ലോക വിഡ്ഢി ദിനത്തില്‍ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന് പണി കൊടുത്ത് സഹപ്രവര്‍ത്തകര്‍. സുക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. എന്റെ കോണ്‍ഫറന്‍സ് റൂമിനെ ഫേസ്ബുക്ക് ടീം അക്വേറിയം എന്നാണ് എപ്പോഴും കളിയാക്കി വിളിക്കുന്നത്. കാരണം അതിന്റെ ഭിത്തി ഗ്ലാസ് കൊണ്ടു നിര്‍മ്മിച്ചതാണ്. അതിനുള്ളിലിരുന്ന് ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് പുറത്തുനില്‍ക്കുന്നവര്‍ക്ക് കാണാന്‍ കഴിയും. വിശാലമായ കാഴ്ചപ്പാടെന്ന ഞങ്ങളുടെ സംസ്‌കാരത്തെയാണ് അത് സൂചിപ്പിക്കുന്നത്.

ഏപ്രില്‍ ഫൂള്‍ ദിനത്തില്‍, അവര്‍ കോണ്‍ഫറന്‍സ് മുറിയുടെ ഭിത്തി മുഴുവന്‍ അക്വേറിയം ഗിഫ്റ്റ് റാപ്പിംഗ് പേപ്പര്‍ കൊണ്ട് പൊതിഞ്ഞുകെട്ടി. വാതില്‍ തുറന്നാല്‍ വെള്ളവും മത്സ്യവും പുറത്തുചാടുമെന്നാണ് ഞാന്‍ കരുതിയത്. കുറെ വര്‍ഷങ്ങളായി പന്തുകളും ബലൂണുകളും കൊണ്ട് റൂം നിറയ്ക്കുകയായിരുന്നു സഹപ്രവര്‍ത്തകരുടെ പതിവ്. എന്നാല്‍ ഇതുവരെ കിട്ടിയതില്‍ ഏറ്റവും വലിയ സമ്മാനം കോണ്‍ഫറന്‍സ് റൂം പൊതിഞ്ഞ ആ പൊതി അഴിച്ചുമാറ്റുകയെന്നതായിരുന്നു.

സുഹൃത്തുക്കള്‍ക്ക് നന്ദി, എല്ലാവര്‍ക്കും ഏപ്രിള്‍ ഫൂള്‍ ദിനാശംസകള്‍ ; സുക്കര്‍ബര്‍ഗ് പറയുന്നു

 

My team jokingly calls my conference room the "aquarium" because the walls are all glass so people can see what I'm...

Posted by Mark Zuckerberg on Friday, April 1, 2016

Please give us the valuable feedback and keep touch with us...