ആന്‍ഡ്രോയ്ഡ് എന്‍ എന്തായിരിക്കും; ടെക് ലോകത്ത് ആകാംക്ഷ

ആന്‍ഡ്രോയ്ഡ് എന്‍ എന്തായിരിക്കും; ടെക് ലോകത്ത് ആകാംക്ഷ

ഗൂഗിള്‍ തങ്ങളുടെ പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പ് അവതരിപ്പിക്കുന്നു. എന്‍ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പിന് എന്ത് പേരായിരിക്കും എന്ന ആകാംക്ഷയിലാണ് ടെക് ലോകം. ജിഞ്ചര്‍ ബൈറ്റ്, കിറ്റ്കാറ്റ്, ലോലിപോപ്പ്, മാഷ്‌മെലോ ഇങ്ങനെ വിവിധ പേരുകളിലാണ് മുന്‍ ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍. ഇപ്പോള്‍ തന്നെ വിവിധ ടെക് വിദഗ്ധര്‍ പ്രവചനം തുടങ്ങി കഴിഞ്ഞു.

എന്നാല്‍ ഗൂഗിളില്‍ നിന്നുകിട്ടുന്ന സൂചനകള്‍ പ്രകാരം ന്യൂയോര്‍ക്ക് ചീസ് കേക്ക് ആയിരിക്കും പുതിയ ആന്‍ഡ്രോയ്ഡിന്റെ പേര് എന്ന് റിപ്പോര്‍ട്ടുണ്ട്. അതേ സമയം ചില ഡെവലപ്പര്‍മാര്‍ക്ക് ലഭിച്ച പുതിയ പതിപ്പിന്റെ ട്രെയല്‍ പതിപ്പിനെക്കുറിച്ച് മികച്ച അഭിപ്രായമാണെന്ന് ടെക് സൈറ്റ് ആന്‍ഡ്രോയ്ഡ് പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ‘Nankhatai’ എന്ന പേരാണ് പുതിയ ആന്‍ഡ്രോയ്ഡിന് പരിഗണിക്കുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. അതേ സമയം ഇന്റര്‍ഫേസിലും പുതിയ ഓപ്ഷനുകളിലും വലിയ മാറ്റങ്ങള്‍ ആന്‍ഡ്രോയ്ഡ് എന്‍ വാഗ്ദാനം ചെയ്യും എന്നാണ് പ്രതീക്ഷ. അതേ സമയം ഗൂഗിള്‍ തലവനായി ഒരു ഇന്ത്യക്കാരന്‍ ആയതിനാല്‍ ഇന്ത്യന്‍ മധുരപലഹാരത്തിന്റെ പേര് ആന്‍ഡ്രോയ്ഡ് പതിപ്പിന് ഇടുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്. എല്‍ എന്ന ആന്‍ഡ്രോയ്ഡ് പതിപ്പ് വന്നപ്പോള്‍ 'ലഡു' എന്ന് പേരിടും എന്ന് പരക്കെ അഭ്യൂഹം ഉണ്ടായിരുന്നു. ഇന്ന് ഗൂഗിളിന്റെ മേധാവിയായ സുന്ദര്‍ പിച്ചായി അന്ന് ആന്‍ഡ്രോയ്ഡ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു. എന്നാല്‍ ലഡുവിനെ മറികടന്ന് ലോലിപോപ്പ് എന്നാണ് പേര് വന്നത്.

Please give us the valuable feedback and keep touch with us...