ഗൂഗിളിന് 75,0000 ലക്ഷത്തോളം രൂപ പിഴ ചുമത്തി

ഗൂഗിളിന് 75,0000 ലക്ഷത്തോളം രൂപ പിഴ ചുമത്തി

ഫ്രഞ്ച് ഡാറ്റ പ്രോട്ടക്ഷന്‍ ഏജന്‍സി ഗൂഗിളിന് 75,0000 ലക്ഷത്തോളം രൂപ പിഴ ചുമത്തി. ഒരു വ്യക്തിക്ക് സ്വന്തം വിവരങ്ങള്‍ പൊതുസ്ഥലത്ത് പങ്കുവയ്ക്കാന്‍ ഇഷ്ടമല്ലെങ്കില്‍ അത് സംരക്ഷിക്കുന്ന യൂറോപ്യന്‍ നിയമം "right to be forgotten" പ്രകാരമാണ് പുതിയ പിഴ. ഒരു വ്യക്തി ആവശ്യപ്പെട്ടാല്‍ സെര്‍ച്ച് എഞ്ചിന്‍ അയാളുടെ വിവരങ്ങള്‍ ഒഴിവാക്കണം എന്ന് പല യൂറോപ്യന്‍ രാജ്യങ്ങളിലെ നിയമം പറയുന്നു.

എന്നാല്‍ ഈ നിയമം ഗൂഗിള്‍.കോം മിന് ബാധകമല്ല. അതാത് രാജ്യങ്ങളിലെ ഡൊമെനുകളിലാണ് ഇത് ബാധകം അതായത് ഫ്രാന്‍സിലാണെങ്കില്‍ google.fr, ഡെന്‍മാര്‍ക്കിലാണെങ്കില്‍ google.de എന്നിവയ്ക്ക് ഈ നിയമം ബാധകമായിരിക്കും.

ഫ്രാന്‍സിലെ നാഷണല്‍ കമ്മീഷന്‍ ഓണ്‍ ഇന്‍ഫര്‍മാറ്റിക്ക് ആന്‍റ് ലിബര്‍ട്ടിയാണ് പുതിയ പിഴ ഉത്തരവ് നല്‍കിയിരിക്കുന്നത്. യൂറോപ്പില്‍ തങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ തടയണമെന്ന് 86,600 അപേക്ഷകള്‍ ഫ്രാന്‍സില്‍ നിന്നും ലഭിച്ചതായി ഗൂഗിള്‍ പറയുന്നുണ്ട്. ഇതില്‍ ഗൂഗിള്‍ പരിഗണിക്കാത്ത 700 അപേക്ഷകളാണ് പരാതിയുമായി നാഷണല്‍ കമ്മീഷന്‍ ഓണ്‍ ഇന്‍ഫര്‍മാറ്റിക്ക് ആന്‍റ് ലിബര്‍ട്ടിയില്‍ എത്തിയത്.

Please give us the valuable feedback and keep touch with us...