ഇന്‍റക്സ് അക്വാ എയ്സ് 2: കുറഞ്ഞവിലയ്ക്ക് മികച്ച ഫോണ്‍

ഇന്‍റക്സ് അക്വാ എയ്സ് 2: കുറഞ്ഞവിലയ്ക്ക് മികച്ച ഫോണ്‍

റാം ശേഷിയാണ് ഇപ്പോള്‍ മൊബൈല്‍ വാങ്ങുന്ന ഒരു വ്യക്തി പ്രധാനമായും നോക്കുന്നത്, ഒപ്പം 4ജി ആണെങ്കില്‍ കൊള്ളാം, ഒപ്പം വിലകുറവും കിട്ടിയാല്‍ നല്ലത്. ഇത്തരം ഒരു സാഹചര്യത്തിലാണ് പുതിയ ഫോണുമായി ഇന്റക്സ് രംഗത്ത് എത്തുന്നത്. ഇന്‍റക്സ് അക്വാ എയ്സ് 2 എന്ന ഫോണാണ് 8,999 രൂപയ്ക്ക് ലഭിക്കുക. കഴിഞ്ഞ വർഷം ഇന്‍റക്സ് വിപണിയിൽ അവതരിപ്പിച്ച അക്വാ എയ്സ് എന്ന ഫോണിന്‍റെ പുതിയ പതിപ്പാണ് ഇത്.

5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയോട് കൂടിയ ഫോണിന് 1.3 ജിഗാഹെട്സ് വേഗതയിൽ പ്രവർത്തിക്കുന്ന ക്വാഡ് കോർ മീഡിയ ടെക് പ്രോസസറാണ് കരുത്ത് പകരുന്നത്.1280 x 720 പിക്സൽ റെസലൂഷനാണ് ഫോണിനുള്ളത്. 3 ജിബി റാമിന്‍റെ വിശാലതയിലെത്തുന്ന ഫോണിന്‍റെ ഇന്‍ബില്‍ട്ട് മെമ്മറി 16 ജിബിയാണ്.

എൽഇഡി ഫ്ലാഷോട് കൂടിയ 8 എംപി ആട്ടോ ഫോക്കസ് പ്രധാന ക്യാമറയുള്ള ഫോണിന്‍റെ സെൽഫി ഫോണ്‍ 5 എംപി വ്യക്തത നൽകുന്നതാണ്. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇന്റക്സ് അക്വാ ഏയ്സ് 2 ന്റെ ബാറ്ററി 3000 എംഎഎച്ച് ശേഷിയുള്ളതാണ്.

Please give us the valuable feedback and keep touch with us...