3,799 രൂപയ്ക്ക് ലാവയുടെ കിടിലന്‍ ഡ്യൂവല്‍ സിം ത്രീജിഫോണ്‍

3,799 രൂപയ്ക്ക് ലാവയുടെ കിടിലന്‍ ഡ്യൂവല്‍ സിം ത്രീജിഫോണ്‍

4,349 രൂപയ്ക്കാണ് ഈ മാസം ആദ്യം ലാവ ഫ്‌ലെയര്‍ എസ് 1 എന്ന മോഡല്‍ ഇറക്കിയത്, എന്നാല്‍ ഈ 3ജി ഫോണിന്‍റെ ഇപ്പോഴത്തെ ഓണ്‍ലൈന്‍ വില ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്. 3,799 രൂപയ്ക്കാണ് ആമസോണ്‍, സ്‌നാപ്ഡീല്‍, ഇബേ എന്നീ ഇ കോമേഴ്‌സ് പോര്‍ട്ടലുകളില്‍ ലാവ ഫ്‌ലെയര്‍ എസ് 1 ലിസ്റ്റ് ചെയ്തിട്ടുള്ളത്.

മെറ്റാലിക് ഫിനിഷോടു കൂടിയ പുറം കവറുമായെത്തുന്ന ലാവയുടെ ഈ ഫോണിന് 480 x 854 പിക്‌സല്‍ റെസലൂഷന്‍ നല്‍കുന്ന 4.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. ഇരട്ട സിം സപ്പോര്‍ട്ട് ചെയ്യുന്ന ഫ്‌ലെയര്‍ എസ് 1 ല്‍ 1.3 ജിഗാഹെട്‌സ് വേഗത നല്‍കുന്ന ഡ്യുവല്‍ കോര്‍ പ്രോസസറാണ് കരുത്ത് പകരുന്നത്. 512 എംബി റാം, 8 ജിബി ആന്തരിക സംഭരണശേഷി എന്നീ പ്രത്യേകതകളോടു കൂടിയ ഫോണിന് മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് സംഭരണ ശേഷി 32 ജിബി വരെ വികസിപ്പിക്കാന്‍ കഴിയും. ഫോണ്‍ ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ഫോണിന് 3.2 മെഗാപിക്‌സല്‍ വ്യക്തത നല്‍കുന്നതും എല്‍.ഇ.ഡി ഫ്‌ലാഷോടും കൂടിയ ആട്ടോ ഫോക്കസ് പ്രൈമറി കാമറയാണുള്ളത്. 0.3 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമുണ്ട്. 1750 എം.എ. എച്ച് ശേഷിയുള്ള ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ബാറ്ററിയില്‍ 13 മണിക്കൂര്‍ വരെ 2ജി സംസാര സമയവും 9 മണിക്കൂര്‍ വരെ 3ജി സംസാര സമയവുമാണ് ലാവ വാഗ്ദാനം ചെയ്യുന്നത്.

 

Please give us the valuable feedback and keep touch with us...